കാസര്‍കോട്: ധീരജവാന്‍റെ ഓര്‍മ്മയ്ക്ക് സ്മാരകമൊരുക്കി ജന്മനാട്. കാഞ്ഞങ്ങാട് അമ്പലത്തറയിലെ നിധിന്‍ നാരായണന്‍റെ സ്മരണക്കായാണ് നാട് കൈകോര്‍ത്ത് സ്മൃതി മണ്ഡപമൊരുക്കിയത്. ജന്മനാട്ടിലും സ്‌കൂളിലും പ്രിയപ്പെട്ടവനായിരുന്നു ജവാന്‍ നിധിന്‍ നാരായണന്‍. ഇന്ത്യന്‍ സേനയുടെ ഭാഗമായപ്പോള്‍ നാടിന് തന്നെ അഭിമാനമായിരുന്നു. പക്ഷെ ഒരു വര്‍ഷം മുന്‍പ് ജോലിക്കിടെയുണ്ടായ വാഹനാപകടത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞപ്പോള്‍ നാടാകെ കണ്ണീരണിഞ്ഞു. ഇപ്പോള്‍ ജവാന് നിത്യസ്മാരകമൊരുക്കിയിരിക്കുകയാണ് ജന്മനാട്. സ്മൃതി മണ്ഡപം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി കെ.ദാമോദരന്‍ നാടിന് സമര്‍പ്പിച്ചു. നാട്ടുകാര്‍ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
വീരമൃത്യു വരിച്ച ജവാന് ജന്മനാട്ടില്‍ സ്മൃതിമണ്ഡപമൊരുക്കി നാട്ടുകാര്‍ - ജവാന് ജന്മനാട്ടില്‍ സ്മൃതിമണ്ഡപമൊരുക്കി നാട്ടുകാര്‍
ധീരജവാന്‍റെ ഓര്‍മ്മയ്ക്ക് സ്മാരകമൊരുക്കി ജന്മനാട്. കാഞ്ഞങ്ങാട് അമ്പലത്തറയിലെ നിധിന്‍ നാരായണന്‍റെ സ്മരണക്കായാണ് നാട് കൈകോര്‍ത്ത് സ്മൃതി മണ്ഡപമൊരുക്കിയത്.