ETV Bharat / state

വിശ്വാസത്തിനും ഭാഷയ്ക്കും വഴിമാറാതെ മഞ്ചേശ്വരത്തിന്‍റെ രാഷ്ട്രീയ മനസ് - വിശ്വാസത്തിനും ഭാഷയ്ക്കും വഴിമാറാതെ മഞ്ചേശ്വരത്തിന്‍റെ രാഷ്ട്രീയ മനസ്

ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്, തുളുനാടിന്‍റെ തുടിപ്പായ യക്ഷഗാന കലാകാരൻ കന്നഡ വിഭാഗത്തിൽ നിന്നുള്ളയാൾ എന്നിവ പ്രചരണായുധമായി. താൻ വിശ്വാസിയാണെന്നും ശബരിമല വിഷയത്തിലെ കൃത്യമായ നിലപാടുകൾ പറഞ്ഞും ശങ്കർ റൈ കളം നിറഞ്ഞതോടെ തികഞ്ഞ പ്രതീക്ഷയിലായി ഇടതു മുന്നണി. ബിജെപിയിലെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണം ഒരു ഭാഗത്തും മുസ്ലീം ന്യൂനപക്ഷ മേഖലകളിൽ തുടർച്ചയായ ഗൃഹ സമ്പർക്കവുമായി മറുഭാഗത്തും പ്രചാരണം ശക്തമാക്കി. പക്ഷെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കനത്ത തിരിച്ചടിയായി.

വിശ്വാസത്തിനും ഭാഷയ്ക്കും വഴിമാറാതെ മഞ്ചേശ്വരത്തിന്‍റെ രാഷ്ട്രീയ മനസ്
author img

By

Published : Oct 24, 2019, 10:40 PM IST

Updated : Oct 24, 2019, 11:52 PM IST

കാസർകോട്; ഭാഷയെന്ന പ്രാദേശിക വികാരം മുതലെടുത്ത് മഞ്ചേശ്വരം തിരിച്ചുപിടിക്കാമെന്ന സിപിഎമ്മിന്‍റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വിശ്വാസവും പ്രാദേശിക വാദവും ഉയർത്തിയ ഇടതു പ്രചരണത്തില്‍ തുളുനാട്ടുകാരനെ ഗോദയിലിറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ശബരിമല ചർച്ചയായ ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾ ചോർന്നു പോയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ വിശ്വാസിയായ എം.ശങ്കർ റൈയെ ഇടതു സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്, തുളുനാടിന്‍റെ തുടിപ്പായ യക്ഷഗാന കലാകാരൻ കന്നഡ വിഭാഗത്തിൽ നിന്നുള്ളയാൾ എന്നിവ പ്രചരണായുധമായി. താൻ വിശ്വാസിയാണെന്നും ശബരിമല വിഷയത്തിലെ കൃത്യമായ നിലപാടുകൾ പറഞ്ഞും ശങ്കർ റൈ കളം നിറഞ്ഞതോടെ തികഞ്ഞ പ്രതീക്ഷയിലായി ഇടതു മുന്നണി. ബി ജെ പി യിലെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണം ഒരു ഭാഗത്തും മുസ്ലീം ന്യൂനപക്ഷ മേഖലകളിൽ തുടർച്ചയായ ഗൃഹ സമ്പർക്കവുമായി മറുഭാഗത്തും പ്രചാരണം ശക്തമാക്കി. പക്ഷെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 42565 വോട്ടുകളോടെ 26.9 ശതമാനം വോട്ടു വിഹിതമായിരുന്നു ഇടതു മുന്നണിക്കുണ്ടായിരുന്നത്. എന്നാൽ പ്രാദേശിക ഘടകങ്ങൾ അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച ശങ്കർ റൈക്ക് 38233 വോട്ടുനേടാനേ കഴിഞ്ഞുള്ളൂ. വോട്ട് വിഹിതം മൂന്ന് ശതമാനം കുറഞ്ഞ് 23 ശതമാനത്തിലെത്തി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടത് മുന്നണിക്ക് വോട്ടു വിഹിതത്തിൽ ആറ് ശതമാനത്തിന്‍റെ കുറവു സംഭവിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വോട്ടിൽ 5437 വോട്ട് തിരിച്ചുപിടിച്ച് മൂന്ന് ശതമാനം വോട്ട് അധികമായി നേടാനായത് മാത്രമാണ് ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ആശ്വാസമേകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ യുഡിഎഫ് 8537 വോട്ട് അധികമായി നേടി. അഞ്ച് ശതമാനം വർധനവ്. തുടർച്ചയായി രണ്ടാം സ്ഥാനത്താകുമ്പോഴും ബി ജെ പി മണ്ഡലത്തിൽ സ്ഥിരത പുലർത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 703 വോട്ട് ഇക്കുറി അധികം നേടിയെങ്കിലും വോട്ടു വിഹിതം 35 ശതമാനമായി തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും 35 ശതമാനമായിരുന്നു ബിജെപി വോട്ടു വിഹിതം.

Intro:വിശ്വാസവും പ്രാദേശിക വാദവും ഉയർത്തിയ ഇടതു പ്രചരണത്തിന് മുഖം കൊടുക്കാതെ മഞ്ചേശ്വരം. 2006 ആവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് സി പി എം മത്സര രംഗത്തിറക്കിയ എം.ശങ്കർ റൈയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ 2016ലെ വോട്ടു വിഹിതത്തിനൊപ്പമെത്താനായില്ല. ജനവിധി ഇടതു സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോൾ ആകെ ആശ്വാസം നൽകുന്നത് ലോകസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട 5000 ലധികം വോട്ടുകൾ തിരിച്ചുപിടിക്കാനായത് മാത്രമാണ്.

Body:ഭാഷയെന്ന പ്രാദേശിക വികാരം പ്രകടമാക്കുന്ന മഞ്ചേശ്വരത്ത് തുളുനാട്ടുകാരനെ ഗോദയിലിറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ശബരിമല ചർച്ചയായ ലോകസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾ ചോർന്നു പോയപ്പോൾ ഉപതിരഞ്ഞെടുപ്പിൽ വിശ്വാസിയായ തുളുനാട്ടുകാരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എം.ശങ്കർ റൈയെ ഇടതു സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ കന്നഡ വിഭാഗത്തിൽ നിന്നുള്ളയാളെന്ന പ്രചാരണത്തിലൂന്നി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, തുളുനാടിന്റെ തുടിപ്പായ യക്ഷഗാന കലാകാരൻ തുടങ്ങിയവയും പ്രചരണായുധമായി. താൻ വിശ്വാസിയാണെന്നും ശബരിമല വിഷയത്തിലെ കൃത്യമായ നിലപാടുകൾ പറഞ്ഞും ശങ്കർ റൈ കളം നിറഞ്ഞതോടെ തികഞ്ഞ പ്രതീക്ഷയിലായി ഇടതു മുന്നണി. ബി ജെ പി യിലെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണം ഒരു ഭാഗത്തും മുസ്ലീം ന്യൂനപക്ഷ മേഖലകളിൽ തുടർച്ചയായ ഗൃഹ സമ്പർക്കവുമായി മറുഭാഗത്തും പ്രചാരണങ്ങൾ ശക്തമാക്കി. അവസാന നിമിഷം വരെയും പ്രചാരണ പ്രവർത്തനങ്ങളിൽ ഇരുമുന്നണികൾക്കൊപ്പം നിന്ന് വിജയപ്രതീക്ഷ സജീവമാക്കിയ ശങ്കർ റൈയ്ക്കെതിരായി പക്ഷേ ഉപതിരഞ്ഞെടുപ്പിലെ ജനവിധി. ബിജെപിയുടെയോ യു ഡി എഫിന്റെയോ വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്താൻ ഇടതുമുന്നണിക്ക് സാധിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലം.
2016നിയമസഭാ തിരഞ്ഞെടുപ്പിൽ 42565 വോട്ടുകളോടെ 26.9 ശതമാനം വോട്ടു വിഹിതമായിരുന്നു ഇടതു മുന്നണിക്ക്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പ്രാദേശിക ഘടകങ്ങൾ അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച ശങ്കർ റൈക്ക് 38233 വോട്ട്നേടാനേ കഴിഞ്ഞുള്ളൂ. വോട്ട് വിഹിതം മൂന്ന് ശതമാനം കുറഞ്ഞ് 23 ശതമാനത്തിലെത്തി.
2019 ലോകസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടത് മുന്നണിക്ക് വോട്ടു വിഹിതത്തിൽ ആറ് ശതമാനത്തിന്റെ കുറവു സംഭവിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അന്ന് നഷ്ടപ്പെട്ട പതിനായിരത്തോളം വോട്ടിൽ 5437 വോട്ട് തിരിച്ചുപിടിച്ച്
മൂന്ന് ശതമാനം വോട്ട് അധികമായി നേടാനായത് മാത്രമാണ് ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ആശ്വാസമേകുന്നത്.
കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണ ലഭിക്കാത്തതും പി.ഡി.പി യു ഡി എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുന്നതിന് തടസമായി.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുകണക്കിൽ യു ഡി എഫ് 8537 വോട്ട് അധികമായി നേടി. അഞ്ച് ശതമാനം വർധനവ്. തുടർച്ചയായി രണ്ടാം സ്ഥാനത്താകുമ്പോഴും ബി ജെ പി മണ്ഡലത്തിൽ സ്ഥിരത പുലർത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 703 വോട്ട് ഇക്കുറി അധികം നേടിയെങ്കിലും വോട്ടു വിഹിതം 35 ശതമാനമായി തുടരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിലും 35 ശതമാനമായിരുന്നു ബിജെപി വോട്ടു വിഹിതം.

Conclusion:ഇടിവി ഭാരത്
മഞ്ചേശ്വരം
Last Updated : Oct 24, 2019, 11:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.