ETV Bharat / state

ത്രികോണപ്പോരാട്ടത്തിൽ മഞ്ചേശ്വരം; അവകാശ വാദവുമായി മുന്നണികൾ - one programme

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി മാറിയിട്ടുണ്ട് മഞ്ചേശ്വരം

മഞ്ചേശ്വരം  അവകാശ വാദവുമായി മുന്നണികൾ  manjeswaram candidates  one programme  കാസർകോട്‌
ത്രികോണപ്പോരാട്ടത്തിൽ മഞ്ചേശ്വരം; അവകാശ വാദവുമായി മുന്നണികൾ
author img

By

Published : Mar 24, 2021, 3:50 PM IST

Updated : Mar 24, 2021, 4:12 PM IST

കാസർകോട്‌: ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമായ മഞ്ചേശ്വരത്ത് അവകാശ വാദവുമായി മുന്നണി സ്ഥാനാര്‍ഥികള്‍. കാസര്‍കോട് പ്രസ് ക്ലബിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് ഒരു വേദിയില്‍ ഒന്നിച്ചിരുന്ന് സ്ഥാനാര്‍ഥികള്‍ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്.

ത്രികോണപ്പോരാട്ടത്തിൽ മഞ്ചേശ്വരം; അവകാശ വാദവുമായി മുന്നണികൾ

ഉറച്ച വിജയപ്രതീക്ഷകള്‍ പങ്കുവെച്ചാണ് സ്ഥാനാര്‍ഥികള്‍ മടങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി മാറിയിട്ടുണ്ട് മഞ്ചേശ്വരം. നിരന്തരം മാധ്യമങ്ങളുമായി ഇടപെടുന്നതിനാലും മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും പ്രചാരണത്തിനിറങ്ങുന്നതിനാലും പഞ്ചസഭയില്‍ കെ.സുരേന്ദ്രന്‍ എത്തിയിരുന്നില്ല.

എങ്കിലും മണ്ഡലത്തിലാകെയുള്ള തെരഞ്ഞെടുപ്പ് ചൂടിന്‍റെ നേര്‍ചിത്രമായിരുന്നു കാസര്‍കോട് പ്രസ് ക്ലബ് ഹാളിലും. ഇടതു വലതുമുന്നണി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും നിരത്തിയാണ് മാധ്യമപ്രവര്‍ത്തകരോട് സംവദിച്ചത്. തുളുനാട്ടുകാരന്‍ ജനപ്രതിനിധിയായി വേണമെന്ന ഒരു ജനതയുടെ ആഗ്രഹം തന്നിലൂടെ ഇത്തവണ നിറവേറുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം.അഷ്‌റഫ് പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളേറെയുള്ള മണ്ഡലത്തില്‍ അവരിലൊരാളായ തന്നെ മഞ്ചേശ്വരത്തെ ജനങ്ങള്‍ വിജയിപ്പിച്ചയക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു.

എന്നാല്‍ മാലിന്യ സംസ്‌കരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മണ്ഡലത്തിലുണ്ടെന്നും കഴിഞ്ഞ കാലങ്ങളില്‍ ജയിച്ചുവന്നവര്‍ അതിനൊരു പരിഹാരം കാണാന്‍ തയ്യാറായിട്ടില്ലെന്നും ഇടതു സ്ഥാനാര്‍ഥി വി.വി രമേശന്‍ പറഞ്ഞു. അതിര്‍ത്തിക്കപ്പുറമുള്ള മംഗളൂരു നഗരത്തിനൊപ്പം നില്‍ക്കാന്‍ ഉള്ള സാഹചര്യം മഞ്ചേശ്വരത്തുണ്ടെന്നും അതിനൊപ്പം ഉയര്‍ന്നു വരാന്‍ പാകത്തിലുള്ള വികസന പദ്ധതികള്‍ മണ്ഡലത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായ കാലത്തെ അലവന്‍സ് ഉള്‍പ്പെടെ നല്‍കിയത് കാഞ്ഞങ്ങാട്ടെ അര്‍ബുദ രോഗികളുടെ ചികിത്സക്കാണെന്നും മഞ്ചേശ്വരത്ത് വിജയിച്ചാല്‍ തന്റെ ശമ്പളം സാധാരണക്കാരായ രോഗികള്‍ക്കായി ചിലവഴിക്കുമെന്നും വിവി രമേശന്‍ പ്രഖ്യാപിച്ചു. ഇരുമുന്നണികളും പരസ്പരം കൊമ്പു കോര്‍ക്കുമ്പോഴും തികഞ്ഞ സൗഹൃദാന്തരീക്ഷം പുലര്‍ത്തിക്കൊണ്ടായിരുന്നു സംവാദം.

Last Updated : Mar 24, 2021, 4:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.