ETV Bharat / state

മഞ്ഞംപൊതിക്കുന്ന് വിനോദ സഞ്ചാര പദ്ധതി ഉദ്‌ഘാടനം നാളെ - manjampothikunnu project news

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്‌ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍ററാകുന്നതോടെ മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശക്കാഴ്‌ച ആസ്വദിക്കാന്‍ അവസരം ലഭിക്കും

മഞ്ഞംപൊതിക്കുന്ന് പദ്ധതി വാര്‍ത്ത  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്യും വാര്‍ത്ത  manjampothikunnu project news  minister e chandrasekharan will inaugurate news
മഞ്ഞംപൊതിക്കുന്ന് പദ്ധതി
author img

By

Published : Feb 6, 2021, 9:35 PM IST

കാസര്‍കോട്: കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍ മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്‌ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് നഗരത്തിന് സമീപം മാവുങ്കാലിലെ മഞ്ഞംപൊതിക്കുന്നിന്‍റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.

സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്‍റെ പാശ്ചാത്തലത്തില്‍ വര്‍ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്‌ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാന നിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്‍റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.

മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍ററാകുന്നതോടെ മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശക്കാഴ്‌ച ആസ്വദിക്കാന്‍ അവസരം ലഭിക്കും. റിസപ്ക്ഷന്‍ സോണ്‍, ഫ്‌ളവര്‍ സോണ്‍, പാര്‍ക്കിങ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്‍റ് ആസ്‌ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ റിസപ്ഷന്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് മഞ്ഞും പൊതുക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.