ETV Bharat / state

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി - dead body found

കർണാടക സ്വദേശിയായ ഹനുമന്തയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  കർണാടക ഗതക സ്വദേശി ഹനുമന്തയാണ് കൊല്ലപ്പെട്ടത്  വാഹനാപകടമല്ലെന്ന് പൊലീസ്  man found dead in kasargod  kasargod mysterious death  dead body found in kasargod  dead body found  karnataka citizen dead body found
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Nov 7, 2020, 12:01 PM IST

Updated : Nov 7, 2020, 12:18 PM IST

കാസർകോട്: കാസർകോട് കുഞ്ചത്തൂർ പദവിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ഗതക സ്വദേശി ഹനുമന്തയെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിന് സമീപമായി ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്‍റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായില്ല.

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാഹന അപകടത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകൾ ഹനുമന്തയുടെ ദേഹത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മംഗളൂരു കോടിയൽ ബൈൽ വിശാൽ നഴ്‌സിങ് ഹോം ക്വാറന്‍റൈൻ ജീവനക്കാരനാണ് ഹനുമന്ത. കുടുംബസമ്മേതം തലപ്പാടിയിലാണ് താമസം. മഞ്ചേശ്വരം എസ് ഐ രാഘവന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Last Updated : Nov 7, 2020, 12:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.