ETV Bharat / state

അടിയൊഴുക്കില്‍ അടിപതറി കാസര്‍കോട്ടെ ഇടതുപക്ഷം

author img

By

Published : May 27, 2019, 6:18 PM IST

Updated : May 27, 2019, 7:20 PM IST

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന് മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ച കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ആണ് വോട്ട് ചോര്‍ച്ച ഏറ്റവും പ്രകടമായത്.

കെ പി സതീഷ് ചന്ദ്രന്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന പരാജയം വിലയിരുത്തുമ്പോള്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായ വോട്ടുചോര്‍ച്ചയാണ് കാസര്‍കോട്ടെ സിപിഎം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയമാണ് കെ പി സതീഷ് ചന്ദ്രന്‍ നേരിട്ടത്. പരമ്പരാഗത വോട്ടുകള്‍ പോലും സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നടന്ന രാഷ്ട്രീയ കൊലപാതകവും വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുമുന്നണിയുടെ ഉറച്ച സീറ്റെന്ന് അവകാശപ്പെട്ടിരുന്ന മണ്ഡലം വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിച്ചത്.

പരമ്പരാഗത വോട്ടുകള്‍ പോലും കൈവിട്ടു; കാസര്‍കോട് അടിപതറി സിപിഎം

ന്യൂനപക്ഷ ഏകീകരണം, ശബരിമല തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്ന് പറയാമെങ്കിലും ഇടതിന്‍റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളില്‍ വരെ വിള്ളല്‍ വീഴ്ത്തിയ ഘടകം എന്താണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരുത്താന്‍ നേതൃത്വത്തിന് ആയിട്ടില്ല. വര്‍ഷങ്ങളായി ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലും ഇടത് സ്ഥാനാര്‍ഥി പിന്തള്ളപ്പെട്ടു. കെ പി സതീഷ് ചന്ദ്രന് മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ച കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ട് ചോര്‍ച്ച പ്രകടമായത്. ഇരു മണ്ഡലങ്ങളിലുമായി 30,000 വോട്ടിന്‍റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് അയ്യായിരത്തോളം വോട്ടിന്‍റെ ലീഡ് മാത്രമാണ്. കല്യാശേരിയിലും തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് വലിയ തിരിച്ചടിയായി. പരമ്പരാഗത വോട്ടുകള്‍ പോലും ലഭിക്കാതെ വന്നതിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ട സ്ഥിതിയിലാണ് കാസര്‍കോട്ടെ ഇടത് നേതൃത്വം.

കാസര്‍കോട് ലോകസഭാ മണ്ഢലത്തിലെ ഞെട്ടിക്കുന്ന പരാജയം വിലയിരുത്തുമ്പോള്‍ രാഷ്ട്രീയ വോട്ടില്‍ ഉണ്ടായ ചോര്‍ച്ചയാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. പരമ്പരാഗത വോട്ടുകള്‍ പോലും മുന്നണി സ്ഥാനാര്‍ഥി അനുകൂലമായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുണ്ടായ രാഷ്ട്രീയ കൊലപാതകവും വോട്ടുചോര്‍ച്ചക്ക് കാരണമായെന്ന തരത്തിലുള്ള ചര്‍ച്ചകളും താഴെത്തട്ടില്‍ നടക്കുന്നുണ്ട്.

വി.ഒ
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോയും അടിതെറ്റിയ തിരഞ്ഞെടുപ്പ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിന് പിന്നിലെ കാരണങ്ങള്‍ എന്തെന്ന് ഇനിയും വിശദീകരിക്കാന്‍ ആകാത്ത നിലയിലാണ് കാസര്‍കോട്ടെ ഇടതുമുന്നണി. സംസ്ഥാനത്ത് മറ്റെവിടത്തെതിനെക്കാളും ഉറച്ച സീറ്റെന്ന് അവകശാപ്പെടാവുന്ന മണ്ഡലം പക്ഷെ വലിയ മാര്‍ജിനിലാണ് ഇടതുപക്ഷത്തെ കൈവിട്ടത്.
ഈ പരാജയം വിലയിരുത്തുമ്പോള്‍ ബൂത്ത് കമ്മിറ്റികള്‍ നല്‍കിയ പരമ്പരാഗത രാഷ്ട്രീയ വോട്ടുകള്‍ പോലും സ്ഥാനാര്ഥിക്ക് അനുകൂലമായിട്ടില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. നേതൃത്വം ആദ്യം വിശദീകരണം നല്‍കേണ്ടി വരുന്നതും ഈ വോട്ട് ചോര്‍ച്ചക്കായിരിക്കും. ന്യൂനപക്ഷ ഏകീകരണം, ശബരിമല തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്ന് പറയാമെങ്കിലും ഇടത് കേന്ദ്രങ്ങളിലെ വോട്ടുകളില്‍ വരെ വിള്ളല്‍ വീഴ്ത്തിയ ഘടകമെന്തെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരുത്താനായിട്ടില്ല. കാലാ കാലങ്ങളായി ഇടതുമുന്നണി ഭരണം നടത്തുന്ന പല പഞ്ചായത്തുകളിലും ഇടതുസ്ഥാനാര്‍ഥി പിന്നില്‍ പോയി. തിരഞ്ഞെടുപ്പിന് മുമ്പായി കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം സ്ത്രീവോട്ടര്‍മാരെ അകറ്റിയെന്നതടക്കമുള്ള ചര്‍ച്ചകളാണ് താഴെത്തട്ടില്‍ നടക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി കെപി സതീഷ് ചന്ദ്രന് മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ച കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ആണ് വോട്ട് ചോര്‍ച്ച പ്രകടമായത്. ഇരു മണ്ഡലങ്ങളിലുമായി മുപ്പതിനായിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് അയ്യായിരത്തോളം വോട്ടിന്റെ ലീഡ് ആണ്. കല്യാശേരിയിലും സിപിഎമ്മിന് വലിയ ക്ഷീണമുണ്ടാക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. പരമ്പരാഗത വോട്ടുകള്‍ പോലും ലഭിക്കാതെ വന്നതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ട സ്ഥിതിയിലാണ് കാസര്‍കോട്ടെ ഇടതു നേതൃത്വം.

ഇടിവി ഭാരത്
കാസര്‍കോട്

Last Updated : May 27, 2019, 7:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.