ETV Bharat / state

കാസർകോട് അമേയ് കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി - Landslide threat in Kasargod

സുരക്ഷാ മതില്‍ നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു സമീപത്ത് കെട്ടിടം നിര്‍മിക്കാന്‍ മണ്ണെടുത്തത്.

കാസർകോട് അമേയ് കോളനി  മണ്ണിടിച്ചിൽ ഭീഷണി  Landslide threat in Kasargod  Amay Colony
മണ്ണിടിച്ചിൽ ഭീഷണി
author img

By

Published : Jul 14, 2020, 4:32 PM IST

കാസർകോട്: മണ്ണിടിച്ചില്‍ ഭീഷണിയിൽ കാസർകോട് അമേയ് കോളനിയിലെ കുടുംബങ്ങള്‍. സമീപത്ത് നിര്‍മിക്കുന്ന കെട്ടിടത്തിനായി മണ്ണെടുത്തതാണ് കോളനിയിലെ ആറോളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ കോളനിയിലെ കുടുംബങ്ങൾ കൂടുതല്‍ ദുരിതത്തിലായി. ശക്തമായ മഴയില്‍ ഏതുസമയത്തും മണ്ണിടിഞ്ഞ് വീണേക്കാവുന്ന അവസ്ഥയിലാണ് വീടുകള്‍.

കാസർകോട് അമേയ് കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി

കുടുംബങ്ങള്‍ക്ക് സുരക്ഷാ മതില്‍ നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു സമീപത്ത് കെട്ടിടം നിര്‍മിക്കാന്‍ മണ്ണെടുത്തത്. എന്നാല്‍ പിന്നീട് വാക്ക് മാറ്റുകയായിരുന്നുവെന്ന് കുടുംബങ്ങള്‍ പറയുന്നു.സംഭവത്തില്‍ അധികൃതര്‍ ഇടപെടണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. കലക്‌ടര്‍ അടക്കമുള്ളവർക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് കുടുംബങ്ങള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.