ETV Bharat / state

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; പൊലീസിന് തിരിച്ചടി, കോടതി നേരിട്ട് അന്വേഷിക്കും - കുമ്പള പൊലീസ് നരഹത്യ കേസ്

police involvement in Kumbla Car Chasing Death Case: പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുമ്പള പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

student death case court  Kumbla Car chasing death  Car chasing death case court will investigate  Kumbla Car chasing death case court verdict  police involvement in Kumbla Car Chasing  കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം  പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് അപകടം  കുംബള പൊലീസ് കാര്‍ ചേസിങ് കേസ്  കുമ്പള പൊലീസ് നരഹത്യ കേസ്  കുമ്പള പൊലീസ്
kumbla-car-chasing-death-case-court-will-investigate
author img

By ETV Bharat Kerala Team

Published : Dec 6, 2023, 11:11 AM IST

കുമ്പള പൊലീസ് ചേസിങ് കേസ് കോടതി നേരിട്ട് അന്വേഷിക്കും

കാസർകോട് : പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച കേസിൽ പൊലീസിന് തിരിച്ചടി. മരിച്ച ഫർഹാസിന്‍റെ മാതാവ് നൽകിയ ഹർജിയിൽ കാസർകോട് അഡിഷണൽ മുന്‍സിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും (Kumbla Car chasing death case court will investigate). കേസിൽ മാതാവിന്‍റെ മൊഴി കോടതി രേഖപ്പെടുത്തി (Kumbla Car chasing death case court verdict).

ഓഗസ്റ്റ് 25നാണ് അംഗഡിമൊഗർ ഗവ.ഹയർ സെക്കന്‍ററി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസിന്‍റെ മരണത്തിന് ഇടയാക്കിയ സംഭവം ഉണ്ടായത് (Kumbla Car Chasing Death Case). കേസിൽ ജില്ല ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ ആരോപണ വിധേയരായ പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.

ഇതോടെയാണ് ഫർഹാസിന്‍റെ കുടുംബം കോടതിയെ സമീപിച്ചത്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് എടുക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി ആറിന് ദൃക്‌സാക്ഷികളോട് ഹാജരാകാൻ കോടതി നിർദേശം നൽകി.

തുടർ അന്വേഷണം കോടതി നേരിട്ടായിരിക്കും നടത്തുക. പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളാണ് ഫർഹാസിന്‍റെ കുടുംബം കോടതിയിൽ സമർപ്പിച്ചത്. അംഗഡിമൊഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓഗസ്റ്റ് 25 നാണ് അപകടം നടന്നത്. ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥികൾ കാറിൽ കറങ്ങുന്നതിനിടെയായിരുന്നു സംഭവം.

Read More: Plus Two Students Car Met Accident : ഓണാഘോഷത്തിനിടെ പ്ലസ്‌ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരിക്ക്

അഞ്ച് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനയ്ക്കാ‌യി നിർത്തിച്ചിരുന്നു. എന്നാല്‍ പരിഭ്രാന്തരായ വിദ്യാർഥികൾ കാർ മുന്നോട്ടെടുത്തു. തുടർന്ന് കാറിനെ പൊലീസ് വാഹനം പിന്തുടർന്നു. ഇതോടെ അമിത വേഗതയിൽ ഓടിച്ച കാർ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ മുൻ സീറ്റിൽ ഇരുന്ന ഫര്‍ഹാസിന് ഗുരുതരമായി പരിക്കേറ്റു. പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഫർഹാസ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 29 ന് രാവിലെ മരണത്തിന് കീഴടങ്ങി.

Read More: Plus two Student Death Car Accident പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട സംഭവം : വിദ്യാർഥി മരിച്ചു

വിദ്യാർഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്തോടെയാണ് കുമ്പള പൊലീസിനെതിരെ പ്രതിഷേധവുമായി കുടുംബവും മുസ്‌ലിം ലീഗും രംഗത്തെത്തിയത്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്ന് പൊലീസ് വിശദീകരണം നൽകിയിരുന്നു.

Read More: policemen Transferred over Kumbla Student Death കുമ്പളയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.