ETV Bharat / state

കാസർഗോഡ് ജില്ലയിൽ 74.91% പോളിങ്

മഞ്ചേശ്വരത്ത് ഇത്തവണ പോളിങ് നിരക്കിൽ റെക്കോഡ് വർധനവ്.

assembly election  kasargod  കാസർഗോഡ് ജില്ലയിൽ 74.91% പോളിങ്  നിയമസഭാ തെരഞ്ഞെടുപ്പ്  കാസർഗോഡ്  തെരഞ്ഞെടുപ്പ്  കേരളം
കാസർഗോഡ് ജില്ലയിൽ 74.91% പോളിങ്
author img

By

Published : Apr 7, 2021, 9:18 AM IST

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ 74.91% പോളിങാണ് ഇത്തവണ കാസർഗോഡ് ജില്ല രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നാല് ശതമാനത്തിന്‍റെ കുറവുണ്ട്. ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തി.

കഴിഞ്ഞ 2016 ഉപതെരഞ്ഞെടുപ്പിൽ 76.19 ശതമാനം ആയിരുന്ന മഞ്ചേശ്വരത്ത് ഇത്തവണ 0.62 ശതമാനമായാണ് ഉയർന്നത്. നേരിയ വർദ്ധനവാണെങ്കിലും മുന്നണികൾ തമ്മിൽ ശാക്തിക ബലാബലം നടക്കുന്ന മണ്ഡലത്തിൽ ആർക്ക് ഗുണം ചെയ്യുമെന്നത് കണ്ടറിയണം.

കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പോളിങ് നിരക്ക് കുറഞ്ഞു. കാസർകോട് ലീഗിന്‍റെ ശക്തികേന്ദ്രമായ ചെങ്കള, തളങ്കര മേഖലകളിൽ വോട്ടിങ് നിരക്ക് കുറഞ്ഞത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 2016ൽ 76.38 ആയിരുന്ന ശതമാനം 70.87 ആയി കുറഞ്ഞു.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ മത്സരിക്കുന്ന കാഞ്ഞങ്ങാടും ഇടതു കോട്ടയായ തൃക്കരിപ്പൂരും പതിവിന് വിപരീതമായാണ് വോട്ടിങ് നിരക്കിലെ കുറവ്. അട്ടിമറി സാധ്യതയുള്ള ഉദുമയിലെ പോളിങ് ശതമാനം 75.56 ആയി കുറഞ്ഞു. കഴിഞ്ഞ തവണ 80.16 ശതമാനമായിരുന്നു. കാഞ്ഞങ്ങാട് 74.36 തൃക്കരിപ്പൂരിൽ 76.77 എന്നിങ്ങനെയാണ് കണക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.