കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍. കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും നടത്തിയ തിരച്ചിലിനൊടുവില്‍ മുംബൈയിൽവച്ചാണ് പ്രതിയായ, ആദൂര്‍ സ്വദേശി ഉസ്‌മാന്‍ (29) അറസ്റ്റിലായത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതി 12 കാരിയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെപ്‌റ്റംബര്‍ എട്ടിനാണ് കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ളാസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് മകൾ ജീവിതം അവസാനിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ALSO READ: മലപ്പുറത്ത് ബാലവിവാഹം ; പിതാവും വരനും അറസ്റ്റില്‍
പോക്‌സോ വകുപ്പും ആത്മഹത്യ പ്രേരണാകുറ്റവും ഉള്‍പ്പടെ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഉസ്‌മാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് സംഘം തിങ്കളാഴ്ച കോടതിയുടെ അനുമതി തേടും.