ETV Bharat / state

കൊവിഡ് : കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം - കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം

ഓഫീസുകളിലും, സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കി. പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണമുണ്ട്.

covid control  Kasarkode District administration tightens restrictions  Kasarkode District administration  കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം  കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിച്ചു
ജില്ലാ ഭരണകൂടം
author img

By

Published : Apr 10, 2021, 3:43 PM IST

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ല ഭരണകൂടം. കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിനൊപ്പം പൊതു ഇടങ്ങളിലെ കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നടപടി. കുട്ടികളടക്കം പുറത്തിറങ്ങുന്നത് വ്യാപകമായതോടെ ഇത് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതൽ വായിക്കാൻ: പ്രതിദിന കൊവിഡ് രോഗബാധ 1.45 ലക്ഷം കടന്നു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കല്ലാതെ സ്‌കൂള്‍ വിദ്യാർഥികള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം കര്‍ശനമാക്കും. സ്ഥാനാർഥികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പൊതു പ്രവര്‍ത്തകരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനകളുടെ എണ്ണം ദിനംപ്രതി രണ്ടായിരമാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഓഫിസുകളിലും, സ്ഥാപനങ്ങളിലും കൊവിഡ് ടെസ്റ്റുകള്‍ക്ക് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഏഴ് മണിയ്ക്ക് ശേഷം ഇത്തരം കടകള്‍ പാഴ്‌സലായി മാത്രമേ ഭക്ഷണം നല്‍കാവൂ എന്നാണ് നിര്‍ദേശം.

കൊവിഡ് : കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.