ETV Bharat / state

അര്‍ബുദം തോറ്റു, ആഗ്രഹം ജയിച്ചു: രാഗേഷ് യാത്ര തുടങ്ങുന്നു ഭൂമിയിലെ സ്വർഗം കാണാൻ - ഇന്നത്തെ പ്രധാന വാര്‍ത്ത

ഇരുപത്തിനാലാമത്തെ വയസിൽ പ്രവാസജീവിതത്തിനിടെ നട്ടെല്ല് കാർന്നു തിന്ന അർബുദത്തെ തോല്‍പിച്ച് സ്വപ്‌നങ്ങളുമായി രാഗേഷ് മുന്നോട്ട്. കാറില്‍ സ്വന്തമായി വളയംപിടിച്ച് കശ്‌മീരിലെ ലഡാക്കുവരെ പോകണമെന്ന ആഗ്രഹം സാധ്യമാകുന്നു.

ragesh story  story of kasargode resident ragesh  who defeated cancer  ragesh who defeated cancer  defeated cancer at the age of twenty four  latest news in kasargode  lottery merchant ragesh  തോല്‍പിക്കാന്‍ അര്‍ബുദം  തോറ്റുകൊടുക്കാതെ രാഗേഷ്  നട്ടെല്ല് കാർന്നു തിന്ന അർബുദത്തെ തോല്‍പിച്ച്  സുഷുമ്‌നാനാഡിക്കുണ്ടായ ക്ഷതം  കശ്‌മീരിലെ ലഡാക്കുവരെ പോകണം  മയിലാട്ടി കൂട്ടപ്പുന്ന തിരുവാതിര  മുപ്പത്തിയേഴുകരനായ രാഗേഷ്  മുചക്ര സ്‌കൂട്ടര്‍ വാങ്ങി  സ്‌കൂട്ടര്‍ വാങ്ങിയത് പ്രവാസിക്ഷേമപദ്ധതിയിലൂടെ  ലോട്ടറി ടിക്കറ്റ് വില്‍പ്പന  ള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍റെ  കാസർകോട് സ്വദേശി രാഗേഷ്  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തോല്‍പിക്കാന്‍ അര്‍ബുദം, തോറ്റുകൊടുക്കാതെ രാഗേഷ്; ലോകം ചുറ്റാന്‍ മനോധൈര്യം മാത്രം മതിയെന്നറിയിച്ച് 37കാരന്‍
author img

By

Published : Sep 28, 2022, 8:01 PM IST

കാസർകോട്: ഇരുപത്തിനാലാമത്തെ വയസിൽ പ്രവാസജീവിതത്തിനിടെ നട്ടെല്ല് കാർന്നു തിന്ന അർബുദം. സുഷുമ്‌ന നാഡിക്കുണ്ടായ ക്ഷതം നെഞ്ചിനു താഴെ തളര്‍ത്തിയപ്പോള്‍ കിടപ്പിലാകുമെന്ന് കരുതിയ ദിവസങ്ങൾ. മനക്കരുത്തും ലക്ഷ്യബോധവും കൈവിടാതെ ജീവിതം തിരികെ പിടിച്ചപ്പോൾ ഒരാഗ്രഹം മനസ്സില്‍ കൊണ്ടുനടന്നു. കാറില്‍ സ്വന്തമായി വളയംപിടിച്ച് കശ്മീരിലെ ലഡാക്കിലേക്ക് പോകണം.

തോല്‍പിക്കാന്‍ അര്‍ബുദം, തോറ്റുകൊടുക്കാതെ രാഗേഷ്; ലോകം ചുറ്റാന്‍ മനോധൈര്യം മാത്രം മതിയെന്നറിയിച്ച് 37കാരന്‍

ലഡാക്കിലേക്ക്: വലിയൊരു ആഗ്രഹം സഫലമാകുന്നതിന്‍റെ സന്തോഷത്തിലാണ് മയിലാട്ടി കൂട്ടപ്പുന്ന തിരുവാതിരയിലെ മുപ്പത്തിയേഴുകാരൻ രാഗേഷ്. ഒരുമാസത്തെ യാത്രയ്ക്ക് ഒക്‌ടോബര്‍ 5ന് പൊയിനാച്ചിയില്‍ തുടക്കം കുറിക്കും.

ഷാര്‍ജയില്‍ സലൂണ്‍ ജോലിക്കാരനായിരിക്കെ ഒരു ദിവസം ഉറങ്ങാൻ കിടക്കുന്നതുവരെ ജീവിതം സന്തോഷമായിരുന്നു. അടുത്ത ദിവസം രാവിലെ ഉണർന്നെങ്കിലും രാഗേഷിന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അവിടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പുരോഗതി ഉണ്ടായില്ല. നാട്ടിലേക്ക് എത്തിക്കുമ്പോഴേക്കും ആ യുവാവിന്‍റെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചിരുന്നു.

ചികിത്സകളിലേക്ക്: സുഷുമ്‌ന നാഡിക്ക് ക്ഷതമേറ്റതിനാല്‍ നെഞ്ചിനു താഴെ തളര്‍ന്ന സ്ഥിതിയിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്‌ത്രക്രിയക്കുശേഷം ശ്രീചിത്ര കാന്‍സര്‍ സെന്‍ററില്‍ വര്‍ഷങ്ങളോളം നീണ്ട തുടര്‍ചികിത്സ. അല്‍പം എഴുന്നേൽക്കാൻ കഴിഞ്ഞതോടെ രാഗേഷിന്‍റെ ജീവിതം മുച്ചക്രവാഹനത്തിലായി.

നോര്‍ക്കയുടെ പ്രവാസിക്ഷേമ പദ്ധതിയിലൂടെ അരലക്ഷം രൂപ കിട്ടിയപ്പോഴാണ് മുചക്ര സ്‌കൂട്ടര്‍ വാങ്ങിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ കാര്‍ സീറ്റ് സ്‌കൂട്ടറില്‍ ഘടിപ്പിച്ച് യാത്ര ചെയ്യാന്‍ സംവിധാനമൊരുക്കി. അതോടെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച് ലോട്ടറി ടിക്കറ്റ് വില്‍പ്പന തുടങ്ങി. 2018ലാണ് നാനോ കാര്‍ രാഗേഷ് സ്വന്തമാക്കിയത്. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍റെ (എ.കെ.ഡബ്ല്യു.ആര്‍.എഫ്) നിര്‍ദേശം സ്വീകരിച്ച് കാറില്‍ ചില മാറ്റങ്ങള്‍ വരുത്തി.

യാത്രകൾ: കൈകൊണ്ട് ബ്രേക്കും ക്ലച്ചും ആക്‌സിലേറ്ററും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനം ഒരുക്കുകയാണ് ചെയ്തത്. സുഹൃത്തുക്കളുടെ സഹായത്തോടെ രാഗേഷ് പതിയെ കാറോടിക്കാന്‍ തുടങ്ങി. താമസിയാതെ ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യത്തോടെ ഡ്രൈവിങ് ലൈസന്‍സ് നേടി. ലോട്ടറി വില്‍പ്പന അതോടെ കാറിലാക്കി.

ഇതിനിടെ സ്വന്തം കാറിൽ ഊട്ടിയും രമേശ്വരവും പോയിട്ടുണ്ട്. അച്ഛന്‍ കെ.കോരനും അമ്മ കെ.വി.രോഹിണിയും തണലായി രാഗേഷിന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകി ഒപ്പമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.