ETV Bharat / state

എയിംസിനായി കാസര്‍കോട് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് സമരം ; നിയമ സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യം - എൻഡോസൾഫാൻ ദുരിതം

ഒരു മിനുട്ട് ദൈർഘ്യമുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസ് സമര വീഡിയോകളില്‍ അവതരിപ്പിക്കുന്നത് എൻഡോസൾഫാൻ ദുരിതം

വാട്‌സ് ആപ്പ് സ്റ്റാറ്റസ് സമരം  Kasargod WhatsApp Status Struggle  AIIMS  എൻഡോസൾഫാൻ ദുരിതം  discuss in the assembly
എയിംസിനായി കാസര്‍ക്കോട്ട് വാട്‌സ് ആപ്പ് സ്റ്റാറ്റസ് സമരം; നിയമ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം
author img

By

Published : Oct 5, 2021, 11:01 PM IST

കാസർകോട് : എൻഡോസൾഫാന്‍റെ ദുരിതം പേറുന്ന മണ്ണിൽ ആരോഗ്യ രംഗത്തിന് ഉണർവേകാന്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കാസർകോട്ട് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് സമരം. നിയമസഭ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായാണ് സ്റ്റാറ്റസ് സമരവുമായി എയിംസ് കൂട്ടായ്‌മ രംഗത്തെത്തിയത്. നിരവധി പേരാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.

'എം.എൽ.എമാര്‍ ആവശ്യമുന്നയിക്കണം'

എൻഡോസൾഫാൻ ദുരിതമാണ് ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോകളിലുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. എം.എൽ.എമാരും എയിംസിനായി സ്വരം ഉയർത്തിയിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭയിൽ ആദ്യചോദ്യം എയിംസിന് വേണ്ടിയായിരിക്കുമെന്ന് എം.എൽ.എമാർ കാസർകോടുകാർക്ക് ഉറപ്പും നൽകിയിരുന്നു.

ALSO READ: ലഖിംപുര്‍ സംഭവം : മകന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്ര

എൻഡോസൾഫാൻ ദുരിതബാധിതർ ഏറെ ഉള്ളയിടം, ആരോഗ്യരംഗത്തെ പ്രതിസന്ധി, എന്തിനും ഏതിനും തൊട്ടയൽസംസ്ഥാനമായ കർണാടകയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ, ഇങ്ങനെ നിരവധി കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് എയിംസ് കാസർകോട്ട് വേണമെന്ന് ജനം ആവശ്യമുന്നയിക്കുന്നത്.

എയിംസ് കാസർകോടിനായി സമരങ്ങളും നടന്നുവരികയാണ്. കഴിഞ്ഞ ദിവസം കളക്‌ടറേറ്റിന് മുന്നിൽ ഉപവാസ സമരവും നടത്തിയിരുന്നു. എയിംസിനായി, ജില്ലയിലെ എം.എൽ.എമാർ നിയമസഭയിൽ ആവശ്യമുന്നയിക്കുമെന്നാണ് കരുതുന്നതെന്ന് സമരക്കൂട്ടായ്‌മ പ്രതീക്ഷ പ്രകടിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.