കാസർകോട് : ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ തോമസ് ആൻ്റണിയെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ രൂപീകരിച്ച ഇൻ്റേണൽ കംപ്ലയിൻ്റ് അതോറിറ്റി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ഉത്തരവിട്ടു.
Also Read: പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസത്തിന് നല്‍കിയത് റവന്യൂ ഭൂമി തന്നെയെന്ന് അധികൃതര്‍
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു പരാതിക്കിടയാക്കിയ സംഭവം. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഇടുക്കി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ ആയിരിക്കുമ്പോഴും തോമസ് ആന്‍റണിക്ക് എതിരെ സമാന രീതിയിലുള്ള ആരോപങ്ങൾ ഉയർന്നിരുന്നു. അത് താക്കീതിൽ ഒതുക്കി. വീണ്ടും സ്വഭാവദൂഷ്യം കാണിച്ചത് ഗുരുതരമായ സർവീസ് ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.