ETV Bharat / state

കാസർകോട് ഇരട്ടക്കൊലപാതകം: പീതാംബരനെയും സജിയെയും റിമാൻഡ് ചെയ്തു - കാസർകോട്

കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കാസർകോട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.

author img

By

Published : Mar 4, 2019, 10:49 PM IST

കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പീതാംബരനെയും, രണ്ടാം പ്രതി സജി ജോർജിനെയും റിമാൻഡ് ചെയ്തു. ഇരുവരുടെയും കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ ഉള്‍പ്പടെ നാല് പേരെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ സംഘത്തിലെ കൂട്ട അഴിച്ചുപണി. സിബിഐ അന്വേഷണത്തിനായി ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് അയച്ചിരുന്നു.

Intro:Body:

കാസര്‍കോട് ഇരട്ടക്കൊലപാതകം: ഒന്നും രണ്ടും പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

1-2 minutes

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് . കേസിലെ മറ്റ് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. 

അതേസമയം കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി. 

ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ ഉള്‍പ്പെടെ നാല് പേരെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ സംഘത്തിലെ കൂട്ട അഴിച്ചുപണി. 

അന്വേഷണ സംഘത്തെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമായാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതിനിടെ 

 പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഈ മാസം 12-നാണ് രാഹുൽ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.