കാസര്‍കോട്: ബദിയടുക്കയില്‍ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ബദിയടുക്ക പെര്‍ഡാജെയിലെ ബാബുവിന്‍റെ ഭാര്യ ശാരദയെയാണ് പൊലീസ് അറസ്റ്റ് ചെയത്.
പെര്‍ഡാജെയിലെ പൊതു കിണറ്റില്‍ കഴിഞ്ഞ മാസം നാലിനാണ് ഒന്നര വയസ്സുകാരനായ സ്വാതിക്കിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കുഞ്ഞുമായി അമ്മ ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംശയമുന്നയിയിച്ചു. ഇതേ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്നതിന്‍റെ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുപത്തഞ്ചുകാരിയായ ശാരദ അറസ്റ്റിലായത്. നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികത്സയിലായിരുന്നു ശാരദ.
അതേസമയം നവജാത ശിശുവിനെ ഇയര്‍ഫോണിന്‍റെ വയര്‍ കഴുത്തില്‍ മുറുക്കി കൊന്ന സംഭവത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെടേക്കാലിലെ ഷാഫിനയുടെ നവജാത ശിശുവിന്‍റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. കേസില്‍ കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.