ETV Bharat / state

ട്രാക്‌ടർ റാലിക്ക്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടനകൾ

കാസർകോട്ടെ 125 വില്ലേജ്‌ കേന്ദ്രങ്ങളിൽ കർഷക പരേഡ്‌ നടത്തും. ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച്‌ ഏഴിന്‌ സമാപിക്കുന്ന പരേഡിൽ കാർഷികോപകരണങ്ങളുമായി കർഷകർ അണിചേരുമെന്നും സംഘടനകൾ അറിയിച്ചു

Farmers protest  Kasargod farmers Tractor Rally  ട്രാക്‌ടർ റാലിക്ക്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടനകൾ  കാസർകോട്  സംയുക്ത കർഷക സംഘടനകൾ
ട്രാക്‌ടർ റാലിക്ക്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടനകൾ
author img

By

Published : Jan 25, 2021, 7:11 PM IST

കാസർകോട്: റിപ്പബ്ലിക്‌ ദിനത്തിൽ‌ രാജ്യ തലസ്ഥാനത് നടക്കുന്ന ട്രാക്‌ടർ റാലിക്ക്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടനകൾ. കാസർകോട്ടെ 125 വില്ലേജ്‌ കേന്ദ്രങ്ങളിൽ കർഷക പരേഡ്‌ നടത്തും. ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച്‌ ഏഴിന്‌ സമാപിക്കുന്ന പരേഡിൽ കാർഷികോപകരണങ്ങളുമായി കർഷകർ അണിചേരുമെന്നും സംഘടനകൾ അറിയിച്ചു.

കാർഷിക വിളകളെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന്‌ കുടുംബങ്ങളെ പെരുവഴിയിലേക്ക്‌ വലിച്ചെറിയുന്ന നിയമത്തിനെതിരായ പോരാട്ടമാണ്‌ നടക്കുന്നതെന്ന് സംഘടനകൾ അറിയിച്ചു. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹവും നടക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.