കാസർകോട്: ജില്ലയിൽ കൊവിഡ് ബാധ വർധിക്കുന്നത് ആശങ്കയേറുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 12 ൽ 10 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ ഉണ്ടായത്. ഇതോടെ ജില്ലയിൽ ആകെ 120 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 39 പേർക്കും സമ്പർകത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. ഇവർ എല്ലാവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരാണ് എന്നത് മാത്രമാണ് ആശ്വാസമാകുന്നത്.
ഇന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ 6പേർ ചെമ്മനാട് സ്വദേശികൾ ആണ്. ബദിയടുക്ക(രണ്ടു പേർ), കാസർകോട് നഗരസഭ(രണ്ടു പേർ),പെരിയ (രണ്ടു പേർ) എന്നിവിടങ്ങളിൽ ഉള്ളവരാണ് മറ്റുള്ളവർ.
ജില്ലയിൽ അകെ 8971 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. 8794 പേർ വീടുകളിലും 177 പേർ ആശുപത്രികളിലും ആണ്. ഇന്ന് മാത്രം 60 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ആകെ 1109 സാമ്പിളുകളിൽ 629 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതുവരെ പ്രാഥമിക സമ്പർക്കപ്പെട്ടികയിൽ 1271 പേരെയും ദ്വിതീയ സമ്പർക്ക പട്ടികയിൽ 280 പേരെയും കണ്ടെത്തിയിട്ടുണ്ട്.
കാസർകോട് 120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ആകെ 120 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ എല്ലാവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്.