കാസര്‍കോട്: സമ്പർക്കത്തിലൂടെ 116 പേരടക്കം 146 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരുടെ ഉറവിടം ലഭ്യമല്ല. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 17 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. രോഗ ബാധിതരുടെ എണ്ണം 100ന് മുകളിൽ എത്തുന്നത് ഇത് പത്താം തവണയാണ്. ഓഗസ്‌റ്റ് ഏഴിന് 168 പേരിൽ രോഗം സ്ഥിരീകരിച്ചതാണ് ഇതു വരെയുള്ള ഉയർന്ന പ്രതിദിന കണക്ക്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 15 പേർ രോഗ മുക്തരായി.
കാഞ്ഞങ്ങാട്(2), ബളാൽ(2), കുറ്റിക്കോൽ(1), കള്ളാർ(2), മങ്കല്‍പ്പടി(6), നീലേശ്വരം(8), കരിന്തളം(3), മഞ്ചേശ്വരം(6), കാസർകോട്(24), ചെമ്മനാട്(8), മൊഗ്രാൽ പുത്തൂർ(1), പള്ളിക്കര(9), ഉദുമ(7), ചെറുവത്തൂർ(1), വെസ്റ്റ് എളേരി(3), അജാനൂർ(4), കുമ്പഡാജെ(1), തൃക്കരിപ്പൂർ(14), ചെങ്കള(3), പിലികോഡ്(1), വലിയ പറമ്പ്(2), പൈവലിഗ(1), പടന്ന(2), കയ്യൂർ ചീമേനി(1), കോടോം ബേളൂർ(4), പെരിയ(1) സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന കുറ്റിക്കോൽ, ചെമ്മനാട്(3), കാറഡുക്ക, അജാനൂർ, കാസര്‍കോട്, ദേലംപാടി സ്വദേശികൾക്കും വിദേശത്ത് നിന്നും വന്ന മങ്കല്‍പ്പടി(5), കാസര്‍കോട്(2), ചെമ്മനാട്(2), മധുർ(2), മൊഗ്രാൽ പുത്തൂർ, അജാനൂർ(2), ചെങ്കള, പിലിക്കോട്, തൃക്കരിപ്പൂർ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4701 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവെ അടക്കം 518 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 314 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.