കാസര്‍കോട്: സമ്പർക്കത്തിലൂടെ 29 പേർ അടക്കം ജില്ലയിൽ 47 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേരുടെ ഉറവിടം ലഭ്യമായിട്ടില്ല. എക്സൈസ്- പൊലീസ് ഉദ്യോഗസ്ഥരും ഒരു ആരോഗ്യ പ്രവർത്തകയും ഇന്ന് രോഗബാധിതരായി. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 43 പേർ രോഗമുക്തി നേടി.
മഞ്ചേശ്വരം(9), ചെമ്മനാട്, കാസര്‍കോട് (10), പനത്തടി(2), ചെറുവത്തൂര്‍(2), മധൂര്‍(4), ചെങ്കള, കുമ്പള പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പെരിങ്ങോം സ്വദേശി, കാറഡുക്ക (2), കാഞ്ഞങ്ങാട് (2), അജാനൂര്‍(2), കുറ്റിക്കോല്‍, നീലേശ്വരം (2), കുമ്പള(2), ചെമ്മനാട്, കുമ്പഡാജെ, ഉദുമ, പൈവളിക, മീഞ്ച, മംഗല്‍പാടി സ്വദേശികളാണ് രോഗബാധിതരായത്. കണ്ണൂരിലെ ആശുപത്രിയിൽ അടക്കം ചികിത്സയിലായിരുന്ന ജില്ലയിലെ 43 പേർ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി. വീടുകളില്‍ 3955 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ 4861 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 236 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വെ അടക്കം 476 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.