കാസർകോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും ജില്ലയെ ആശങ്കപ്പെടുത്തി കൊവിഡ് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 140 കൊവിഡ് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണത്തിന്‍റെ 13 ശതമാനമാണ്. പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും രോഗബാധ വര്‍ധിക്കുന്നുണ്ട്. യുവജനങ്ങളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകരുന്നത്.
കൊവിഡ് മരണസംഖ്യ ഉയരുന്നതിനെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കുറെ നാളുകളായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗസ്ഥിരീകരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉറവിടമറിയാത്ത രോഗബാധിതരെ കൂടി കണ്ടെത്തിയതും ആശങ്കക്കിടയാക്കുന്നുണ്ട്.