ETV Bharat / state

കാസർകോഡ് ജില്ലയില്‍ ഇന്‍സിഡന്‍റ് കമാന്‍ഡേഴ്‌സിനെ നിയമിച്ചു

അടിയന്തര യാത്രകള്‍ക്കുള്ള പാസുകള്‍ ഇന്‍സിഡന്‍റ് കമാന്‍ഡേഴ്‌സിന്‍റെ നേതൃത്വത്തിലായിരിക്കും വിതരണം ചെയ്യുക. ജില്ലയുടെ ചുമതല എഡിഎമ്മിനാണ്

kasargod collector kasargod kasargod Covid update Covid update കാസർകോഡ് ജില്ല കൊവിഡ് കൊറോണ
കാസർകോഡ് ജില്ലയില്‍ ഇന്‍സിഡന്റ് കമാന്‍ഡേഴ്‌സിനെ നിയമിച്ചു
author img

By

Published : Mar 25, 2020, 5:45 PM IST

കാസർകോഡ്: ഡിസാസ്‌റ്റർ മാനേജ്‌മെന്‍റ് ആക്‌ട് പ്രകാരം കാസർകോഡ് ജില്ലയില്‍ ഇന്‍സിഡന്‍റ് കമാന്‍ഡേഴ്‌സിനെ നിയമിച്ചു. ജില്ലയിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് വിവിധ പ്രദേശങ്ങള്‍ തിരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാൻ കൂടിയായ ജില്ല കലക്‌ടർ ഡോ. ഡി സജിത്ത് ബാബു നിയമിച്ചത്. അടിയന്തര യാത്രകള്‍ക്കുള്ള പാസുകള്‍ ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും വിതരണം ചെയ്യുക.

ഇന്‍സിഡന്‍റ് കമാന്‍ഡേഴ്‌സിന്‍റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശത്തെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. എഡിഎമ്മിന് ജില്ല ചുമതലയും, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍റെ ചുമതല സബ് കലക്‌ടർക്കും, കാസര്‍കോട് സബ് ഡിവിഷന്‍റെ ചുമതല ആര്‍ഡിഒക്കും, അതാത് താലൂക്കുകളുടെ ചുമതല തഹസില്‍ദാര്‍മാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. വില വര്‍ധനവ്, പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരെ പൊലിസിന്‍റെ സഹായത്തോടെ പരിശോധന നടത്താനുളള അധികാരവും ഇവർക്ക് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.