കാസർകോട്: കേരളത്തില്‍ സ്ഥലം ലഭ്യമാക്കിയാല്‍ കൂടുതല്‍ സോളാര്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡ് സി.എം.ഡി ഡി.വി.സിങ്. കാസര്‍കോട് സോളാര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സോളാര്‍ പ്ലാന്‍റുകള്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനായി സ്ഥലം കണ്ടെത്തേണ്ടതുണ്ട്.
സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയാല്‍ ഇനിയും സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ തയ്യാറാണ്. 280 കോടി ചിലവഴിച്ചാണ് കാസര്‍കോട്ടെ പ്ലാന്‍റ് സ്ഥാപിച്ചത്. 1.65 ലക്ഷം പാനലാണ് കാസര്‍കോട് ഉപയോഗിച്ചത്. ഒരു പാനലില്‍ നിന്നും 410 വാട്ട് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇവിടെ നിന്നും 3 രൂപ 10 പൈസക്ക് ഒരു യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.