ETV Bharat / state

കാസര്‍കോട് കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി - കേരളത്തില്‍ കനത്ത മഴ

കൂരാംകുണ്ട് സ്വദേശി രവിന്ദ്രന്‍റെ ഭാര്യ ലതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (03.08.2022) വീടിന് സമീപത്തുള്ള തോട്ടില്‍ വച്ചാണ് ലത ഒഴുക്കില്‍ പെട്ടത്

Kasaragod Kooramkund missing teacher body found  Kasargod kooramkundu missing  kerala rains  kerala rain alert  kerala red alert districts  Kerala Rains  കാസര്‍കോട് കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട റിട്ട അധ്യാപികയുടെ മൃതദേഹം കണ്ടെത്തി  കാസര്‍കോട് കൂരാംകുണ്ടിൽ അധ്യാപിക ഒഴുക്കിൽപ്പെട്ടു  കാസര്‍കോട് കനത്ത മഴ  കേരളത്തില്‍ കനത്ത മഴ  കൂരാംകുണ്ട് സ്വദേശി രവിന്ദ്രന്‍റെ ഭാര്യ ലതയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോട് കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Aug 4, 2022, 2:21 PM IST

കാസർകോട്: വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കൂരാംകുണ്ട് സ്വദേശി രവിന്ദ്രന്‍റെ ഭാര്യ ലതയുടെ (55) മൃതദേഹമാണ് പരപ്പ വില്ലേജിൽ ഉൾപ്പെട്ട കിനാനൂർ പ്ലാച്ചികര ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയിൽ കണ്ടെത്തിയത്. ഒഴുക്കിൽപെട്ട സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം.

ഇന്നലെ (03.08.2022) ആണ് വീടിന് സമീപമുള്ള തോട്ടിൽ വച്ച് ലത ഒഴുക്കിൽപ്പെട്ടത്. കനത്ത മഴ പെയ്‌തതിനാൽ തോട്ടിൽ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നു. അപകട വിവരം അറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ലതയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Also Read കാസർകോട് കൂരാംകുണ്ടിൽ റിട്ട.അധ്യാപികയെ ഒഴുക്കിൽപ്പെട്ട് കാണാതായി ; തിരച്ചിൽ തുടരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.