ETV Bharat / state

കൊവിഡ് കാലത്ത് ഓണ്‍ലൈനില്‍ സേവനമൊരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ - Government offices

ഇനി റവന്യു വിഭാഗമടക്കമുള്ളവയുടെ സേവനങ്ങളെല്ലാം കാസര്‍കോട് ഒറ്റ ഡിജിറ്റല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും

കാസർകോട്  Kasaragod Government offices provide online services  ഓണ്‍ലൈനില്‍ സേവനമൊരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍  Government offices  ഓണ്‍ലൈന്‍ ഓഫീസ്
കൊവിഡ് കാലത്ത് ഓണ്‍ലൈനില്‍ സേവനമൊരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍
author img

By

Published : Sep 17, 2020, 4:34 PM IST

Updated : Sep 17, 2020, 6:14 PM IST

കാസർകോട്: കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സേവനമൊരുക്കുകയാണ് കാസർകോടിലെ സര്‍ക്കാര്‍ ഓഫീസുകള്‍. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന റവന്യു വിഭാഗമടക്കമുള്ളവയുടെ സേവനങ്ങളെല്ലാം കാസര്‍കോട് ഒറ്റ ഡിജിറ്റല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. പരാതികള്‍ നല്‍കുന്നതും അതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം വീട്ടില്‍ നിന്നും വീക്ഷിച്ച് ബോധ്യപ്പെടാവുന്ന തരത്തിലേക്ക് ഓഫീസുകളുടെ പ്രവര്‍ത്തന രീതി മാറ്റിയപ്പോള്‍ അത് മഹാമാരി പടരുന്ന കാലത്ത് ജനങ്ങള്‍ക്കും സഹായകരമായി. റവന്യു അദാലത്തുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിലൂടെ സാമൂഹിക അകലം ഒരു പരിധിവരെ പാലിക്കാനാകുമെന്ന് ജില്ലാ കലക്‌ടർ സജിത് ബാബു. അതിനാല്‍ കൊവിഡ് ഭീതി ഇല്ലാതെ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമെന്നും കലക്‌ടർ.

ഓഫീസുകളില്‍ നിന്നല്ലാതെയുള്ള സമ്പര്‍ക്കങ്ങള്‍ വഴി കൊവിഡ് ബാധിക്കുന്നതാണ് സര്‍ക്കാര്‍ ജീവനക്കാരെ അലട്ടുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാനുള്ള സാഹചര്യങ്ങളും ഏറെയാണ്. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവ് കണ്ടാല്‍ ആ മേഖലയൊന്നാകെ അണുനശീകരണം നടത്തുന്നതിനാല്‍ വലിയ തോതില്‍ ഓഫീസുകള്‍ അടച്ചിടേണ്ടുന്ന സാഹചര്യം കാസര്‍കോട് ഉണ്ടായിട്ടില്ല. സാഹചര്യം പ്രതികൂലമായാല്‍ പോലും പൊതുജനങ്ങളുടെ അപേക്ഷകളില്‍ കാലതാമസം വരുത്താതിരിക്കാനുള്ള ശ്രദ്ധ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതും ഈ സമയത്ത് അനുഗ്രഹമായിട്ടുണ്ട്.

കൊവിഡ് കാലത്ത് ഓണ്‍ലൈനില്‍ സേവനമൊരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍

കൊവിഡിന്‍റെ തുടക്ക കാലത്ത് മറ്റു മേഖലകള്‍ പോലെ സര്‍ക്കാര്‍ ഓഫിസൂകളില്‍ ജോലി ചെയ്യുന്നവരും ആശങ്കയോടെയാണ് സമീപിച്ചിരുന്നതെങ്കില്‍ നിലവില്‍ സാഹചര്യമാകെ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന രജിസ്‌ട്രേഷന്‍ വകുപ്പടക്കം സജീവമാകുന്നതിന്‍റെ ലക്ഷണമാണ് മുദ്രപ്പത്രങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവ് സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണിനൊപ്പം കൊവിഡിന്‍റെ പ്രാരംഭ കാലത്ത് നിലച്ചു പോയ രജിസ്‌ട്രേഷന്‍ നടപടികളെല്ലാം പൂര്‍വസ്ഥിതിയിലേക്കെത്തുന്നതായാണ് സ്റ്റാംപ് വെണ്ടര്‍മാരുടെയടക്കം വിലയിരുത്തല്‍.

ഒരു സമയം നിശ്ചിത ആളുകളെ മാത്രം കയറ്റിയും ഒരു ദിവസത്തെ രജിസ്‌ട്രേഷനുകളുടെ എണ്ണം പരിമിതിപ്പെടുത്തിയുമൊക്കെ ജനങ്ങളുടെ പൊതുയിടങ്ങളിലെ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നു. ജില്ലാ കലക്ടറേറ്റിലടക്കം നേരിട്ട് വരുന്ന പരാതികളൊക്കെയും പ്രത്യേക പെട്ടികളില്‍ നിക്ഷേപിച്ച ശേഷമാണ് ബന്ധപ്പെട്ട വകുപ്പുകളിലേക്കെത്തിക്കുന്നത്. ഇങ്ങനെ ജനങ്ങളുടെ പൊതുയിടങ്ങളിലെ സമ്പര്‍ക്കം പരമാവധി കുറക്കാന്‍ സാധിക്കുന്നുണ്ടെന്ന വിലയിരുത്തലാണ് അധികൃതര്‍ക്ക്.

Last Updated : Sep 17, 2020, 6:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.