ETV Bharat / state

Kasaragod Fort For Rent | രാജസ്ഥാൻ മോഡൽ കേരളത്തിലും ; ചരിത്രമുറങ്ങുന്ന കോട്ടകള്‍ വിവാഹ വേദികളാകും

Wedding in Kasaragod Fort | നിശ്ചിത തുക വാടക നിശ്ചയിച്ച് കാസർകോട്ടെ കോട്ടകൾ സ്വകാര്യ ചടങ്ങുകൾക്ക് വിട്ടുനൽകും. പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രം ഡിടിപിസിയും പുരാവസ്‌തു വകുപ്പും ചേര്‍ന്ന് ഇതിനോടകം തയാറാക്കിയിട്ടുണ്ട്.

author img

By ETV Bharat Kerala Team

Published : Oct 3, 2023, 4:25 PM IST

Etv Bharat Kasaragod Fort For Rent  Kasaragod Wedding Destinations  Chandragiri Fort Wedding  Kasaragod Destination wedding  Chandragiri Fort Destination Wedding  കോട്ടകള്‍ വിവാഹ വേദി  കാസർകോട് വിവാഹ വേദി  കാസർകോട് ആഡംബര വിവാഹം  ചന്ദ്രഗിരി കോട്ട വിവാഹം  കോട്ടകള്‍ വാടകയ്ക്ക്
Kasaragod Fort For Rent- Will Witness Grand Destination Weddings

കാസർകോട് : വിവാഹ വേദി ഒരുക്കാൻ വ്യത്യസ്‌ത സ്ഥലങ്ങൾ പരീക്ഷിക്കുന്നവരാണ് മലയാളികൾ. ഓഡിറ്റോറിയങ്ങളിൽ നിന്നുമാറി കായലോരത്തും കടൽ തീരങ്ങളിലും വരെ വിവാഹ വേദികൾ ഉയരുകയാണ്. ഏറ്റവുമൊടുവില്‍ ചരിത്രാവശേഷിപ്പായ കോട്ടകളും വിവാഹ വേദികളാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കാസർകോട് നടക്കുന്നത് (Kasaragod Fort For Rent- Will Witness Grand Destination Weddings).

രാജസ്ഥാനിലെ ജയ്‌പൂരിലടക്കം പുരാവസ്‌തു മൂല്യമുള്ള കൊട്ടാരങ്ങളും കോട്ടകളും സ്വകാര്യ ചടങ്ങുകൾക്ക് വിട്ടുനല്‍കാറുണ്ട്. അവിടെ വിജയകരമായി പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് കാസർകോടും നടപ്പാക്കാൻ ആലോചിക്കുന്നത്. നിശ്ചിത തുക വാടക നിശ്ചയിച്ച് കോട്ടകൾ സ്വകാര്യ ചടങ്ങുകൾക്ക് വിട്ടുനൽകും. പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രം ഡിടിപിസിയും പുരാവസ്‌തു വകുപ്പും ചേര്‍ന്ന് ഇതിനോടകം തയാറാക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ വിവാഹങ്ങളും ജന്മദിന പാർട്ടികളും സ്വകാര്യ ചടങ്ങുകളും നടത്താൻ അനുവാദം നൽകാനാണ് ആലോചന. ഇതിനായി കാസർകോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി), സംസ്ഥാന ടൂറിസം വകുപ്പ്, പുരാവസ്‌തു വകുപ്പ് എന്നിവ കൈകോർക്കുന്ന പദ്ധതി നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോട്ടകൾ നവീകരിച്ച് മോടികൂട്ടിയ ശേഷമാകും പരിപാടികൾ നടത്താൻ വാടകയ്‌ക്ക് നൽകുക.

Ksd_kl2_fort wedding_7210525
ബേക്കലിലെ ആഡംബര ഹോട്ടലിലെ വിവാഹ വേദി

പദ്ധതിയുടെ സാധ്യത സംബന്ധിച്ച് പുരാവസ്‌തു വകുപ്പുമായും ടൂറിസം വകുപ്പുമായും ഡിടിപിസി അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ ബേക്കൽ (Bekal Fort) ഒഴികെയുള്ള കോട്ടകളാണ് പദ്ധതി നടപ്പാക്കാന്‍ പരിഗണിക്കുന്നത്. ബേക്കൽ കോട്ട കേന്ദ്ര പുരാവസ്‌തു വകുപ്പിന്‍റെ കീഴിലാണ്. അതീവ സംരക്ഷിത പുരാവസ്‌തു ആയതിനാൽ ഇവിടെ പരിപാടികൾക്കും മേളകൾക്കും അനുമതിയില്ല.

കേരളത്തിൽ തന്നെ ഏറ്റവുമധികം കോട്ടകളുള്ള ജില്ലയാണ് കാസർകോട്. 20ലേറെ കോട്ടകൾ ഇവിടെ ഉണ്ടായിരുന്നു. ഹോസ്‌ദുർഗ് കോട്ട, ചന്ദ്രഗിരി കോട്ട (Chandragiri Fort), കുമ്പള ആരിക്കാടി, പൊവ്വൽ, കാസർകോട് എന്നിവയാണ് ഇതിൽ നശിക്കാതെ നിലനിൽക്കുന്നവ. ചിത്താരി, പനയാൽ, കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്‌ലായി തുടങ്ങി കാസർകോടുണ്ടായിരുന്ന കോട്ടകളിൽ പലതിന്‍റെയും അവശിഷ്‌ടങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ.

ചന്ദ്രഗിരിപ്പുഴയും കടലും ചേര്‍ന്ന് മനോഹരമായ കാഴ്‌ച ഒരുക്കുന്നതാണ് ചന്ദ്രഗിരി കോട്ട. ആകർഷമായ വിവാഹ പാർട്ടികൾ അടക്കം നടത്താന്‍ ഏറെ അനുയോജ്യമാണ് ഈ കോട്ട. അതിനാൽ ആദ്യഘട്ടത്തിൽ ചന്ദ്രഗിരിക്കോട്ടയിൽ തന്നെ പദ്ധതി നടപ്പാക്കാനാണ് ആലോചന.

ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമായി ബേക്കല്‍ : കേരളത്തിൽ നിന്നും പുറത്തുനിന്നും വരുന്നവര്‍ക്ക് വിവാഹം ആഡംബരപൂര്‍വം ആഘോഷിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രമായി ബേക്കല്‍ മാറുകയാണ്. വരന്‍റെയും വധുവിന്‍റെയും കുടുംബങ്ങൾ ഒരുസ്ഥലത്തേക്ക് യാത്രചെയ്‌ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹം നടത്തി തിരിച്ചെത്തുന്ന യൂറോപ്യൻ രീതിയായ ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ കേരളത്തിൽ ബേക്കലിലാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച വിവാഹ വേദിയായി മാറുന്ന ബേക്കൽ ബീച്ചിലും പരിസരത്തും കൊവിഡിനുശേഷം 208 ആഡംബര വിവാഹങ്ങളാണ് നടന്നത്.

Also Read: Parineeti Chopra Raghav Chadha Wedding: 4 മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 200 അതിഥികള്‍; രാഗ്‌നീതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഉദയ്‌പൂര്‍

ഇത്തരത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വിവാഹങ്ങൾക്ക് വേദിയൊരുക്കിയ വിനോദസഞ്ചാര കേന്ദ്രമായി ബേക്കലും പരിസരവും മാറിക്കഴിഞ്ഞു. ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ ലളിത്, താജ് വിവാന്ത, നീലേശ്വരം ബീച്ചിലെ മലബാർ ഓഷ്യൻ ഫ്രണ്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആഡംബര വിവാഹങ്ങൾ നടക്കുന്നത്. ഇതിനുപുറമെ പടന്നക്കാട് ബേക്കൽ ക്ലബ്, തെക്കേക്കാട് ഒയിസ്റ്റർ ഒപേറ എന്നിവയും വിവാഹ വേദികളാകുന്നുണ്ട്.

Also Read: മിതാലിയെ ജീവിത സഖിയാക്കി ശാര്‍ദുല്‍ താക്കൂര്‍; വീഡിയോയും ചിത്രങ്ങളും കാണാം

വിവാഹം വളരെ ലളിതമാണെങ്കിലും അതീവ ആഡംബരം നിറഞ്ഞതാണ് വിവാഹ വേദിയും, ഭക്ഷണവുമെല്ലാം. പരമാവധി അഞ്ചുദിവസം വരെ നീളുന്ന പരിപാടികളാണ് ഇവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും നടക്കുന്നത്. കൂടുതലും ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അഭ്യന്തര സഞ്ചാരികളാണ് വിവാഹത്തിനായി ബേക്കലിനെ തെരഞ്ഞെടുക്കുന്നതെന്ന് ടൂറിസം രംഗത്തുള്ളവർ പറയുന്നു. അതായത് ഇത്തരം വിവാഹങ്ങൾക്കെത്തുന്നവരിൽ 67 ശതമാനവും ഇതര സംസ്ഥാനക്കാരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.