കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുഞ്ഞുള്ള അമ്മയുടെ അതിജീവനത്തിന്റെ എഴുത്തുമായി പേറ്റുനോവൊഴിയാതെ. അരുണി ചന്ദ്രന്‍ കാടകം എന്ന വീട്ടമ്മയാണ് തന്റെ ജീവിതം തന്നെ പുസ്തകമാക്കിയത്. അരുണിയുടെ മകന്‍ കുഞ്ഞുണ്ണി കഴിയുന്ന കാസര്‍കോട് അമ്പലത്തറയിലെ സ്‌നേഹ വീട്ടിലാണ് പുസ്തകം പുറത്തിറക്കിയത്. കവി കല്‍പ്പറ്റ നാരായണന്‍ പുസ്തകം പ്രകാശനം ചെയ്തു.പേന കൊണ്ടും, ഭാവന കൊണ്ടും,സ്വപ്നങ്ങള്‍ കൊണ്ടും, സങ്കല്‍പ്പങ്ങള്‍ കൊണ്ടും പുസ്തം രചിക്കുന്നവരുണ്ട് . എന്നാല്‍ ജീവിതം കൊണ്ട് എഴുതിയ പുസ്തകമാണ് അരുണിയുടേതെന്ന് കവി കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
എന്ഡോസള്ഫാന് ദുരിതബാധിതരുടെയും അവരുടെ കുടുംബങ്ങളിലുള്ളവരുടെയും ജീവിതാനുഭവങ്ങളാണ് പേറ്റുനോവൊഴിയാതെ എന്ന പുസ്തകം. എന്ഡോസള്ഫാന് ദുരിതബാധിതരുടെ അതിജീവനത്തിനായും അരുണി ചന്ദ്രന്‍ പ്രവർത്തിക്കുന്നുണ്ട്.
പൂര്‍ണമായും കിടപ്പിലായ, സംസാരിക്കാത്ത, എന്തിനും പരസഹായം ആവശ്യമായ കുഞ്ഞിനെ പരിചരിക്കുന്നതിനിടയില്‍ പലപ്പോഴായി കുറിച്ചിട്ട വരികളാണ് പുസ്തകമായത്. സ്വന്തം ബാല്യത്തില്‍നിന്ന് മകന്റെ ബാല്യത്തിലേക്കുള്ള നാളുകളിലെ സംഭവങ്ങളോരോന്നും അരുണിയുടെ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.