ETV Bharat / state

ഓണനിലാവുമായി കാസർകോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ - കാസർകോട് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിൻ്റെ ഓണനിലാവ്

ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും കാസർകോട് തിയേറ്ററിക്‌സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണനിലാവിന് വ്യാഴാഴ്‌ച തുടക്കമാകും. ഇതിനോടനുബന്ധിച്ച് നിരവധി കലാ കായിക പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു

കാസർകോട് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിൻ്റെ ഓണനിലാവ്
author img

By

Published : Sep 17, 2019, 11:56 PM IST

കാസർകോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കാസർകോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓണനിലാവിന് വ്യാഴാഴ്‌ച തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജില്ലാ കലക്‌ടർ, അഡീഷണൽ പോലീസ് സൂപ്രണ്ട്, എ.ഡി.എം. എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും അണിനിരക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരം വ്യാഴാഴ്‌ച വൈകീട്ട് നാലര മുതൽ തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും.

20 ന് മൂന്ന് മുതൽ താളിപ്പടുപ്പ് ഗ്രൗണ്ടിൽ കമ്പവലി മത്സരം നടക്കും. 21 ന് വൈകീട്ട് ആറരയ്ക്ക് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ഷക്കീൽ ഗോവയുടെ നേതൃത്വത്തിലുള്ള ഗായക സംഘം റാഫി - കിഷോർ നൈറ്റ് അരങ്ങേറും.
വാർത്ത സമ്മേളനത്തിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ കലക്ടർ ഡോ.സജിത് ബാബു,നഗരസഭാ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, ഡി.ടി.പി.സി.സെക്രട്ടറി ബിജു രാഘവൻ, കാസർകോട് തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി.എ.ഷാഫി എന്നിവർ പങ്കെടുത്തു.

Intro:ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ,കാസർകോട് തിയേറ്ററിക്സ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓണനിലാവിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലര മുതൽ തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബോൾ മത്സരം നടക്കും.എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജില്ലാ കലക്ടർ, അഡീഷണൽ പോലീസ് സൂപ്രണ്ട്, എ.ഡി.എം. എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും അടക്കമുള്ളവർ സൗഹൃദ ഫുട്ബോളിൽ കളിക്കാനിറങ്ങും.20 ന് മൂന്ന് മുതൽ താളിപ്പടുപ്പ് ഗ്രൗണ്ടിൽ കമ്പവലി മത്സരം നടക്കും. ജില്ലാ കമ്പവലി അസോസിയേഷൻ, കാസർകോടിനൊരിടം കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്. 21 ന് വൈകീട്ട് ആറരയ്ക്ക് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ റാഫി - കിഷോർ നൈറ്റ് അരങ്ങേറും. ഷക്കീൽ ഗോവയുടെ നേതൃത്വത്തിലുള്ള ഗായക സംഘം അണിനിരക്കും.കാസനോവ കാസർകോട്, തളങ്കര റാഫി മഹൽ എന്നിവയുടെ സഹകരണത്തോടെയാണ് റാഫി - കിഷോർ നൈറ്റ് സംഘടിപ്പിക്കുന്നത്. വാർത്ത സമ്മേളനത്തിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.ജില്ലാ കലക്ടർ ഡോ.സജിത് ബാബു.നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, ഡി.ടി.പി.സി.സെക്രട്ടറി ബിജു രാഘവൻ, കാസർകോട് തിയേറ്ററിക്സ് സൊസൈറ്റി സെക്രട്ടറി ടി.എ.ഷാഫി സംബന്ധിച്ചു.

.Body:BConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.