കാസർകോട്: ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 90 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പള്ളിക്കര, എൻമകജെ, തൃക്കരിപ്പൂർ, അജാനൂർ, മങ്കല്പടി, മധൂർ, മുളിയാർ, കുമ്പള, മൊഗ്രാൽ, മഞ്ചേശ്വരം സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6386 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 355 പേരെ കൂടി നിരീക്ഷണത്തിലാക്കി. 120 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 293 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
കാസർകോട് 15 പേർക്ക് കൂടി സമ്പർക്ക രോഗബാധ - കാസർകോട് വാർത്തകൾ
പള്ളിക്കര, എൻമകജെ, തൃക്കരിപ്പൂർ, അജാനൂർ, മങ്കല്പടി, മധൂർ, മുളിയാർ, കുമ്പള, മൊഗ്രാൽ, മഞ്ചേശ്വരം സ്വദേശികളാണ് രോഗ ബാധിതരായത്.