കാസര്‍കോട്: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കടക്കം 44 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേർ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രാഥമിക സമ്പർക്കത്തിലൂടെ മഞ്ചേശ്വരം (2), മീഞ്ച (2), ചെങ്കള (എട്ട്), ചെമ്മനാട് (2),മധുര്‍ (3), മൊഗ്രാല്‍പുത്തൂര്‍, കാസര്‍കോട് നഗരസഭ സ്വദേശികൾക്കാണ് രോഗ ബാധയുണ്ടായത്. കാസർകോട്ടെ ഒരാളുടെ രോഗ ഉറവിടമാണ് കണ്ടെത്താനുള്ളത്.
ഷാർജയിൽ നിന്നെത്തിയ ചെമ്മനാട്, പള്ളിക്കര, കാറഡുക്ക സ്വദേശികള്‍, ഖത്തറിൽ നിന്നെത്തിയ മടിക്കൈ, കാസര്‍കോട് നഗസഭ സ്വദേശികൾ, ദുബായിൽ ചെമ്മനാട്, ബദിയഡുക്ക, കാഞ്ഞങ്ങാട് നഗരസഭ, പള്ളിക്കര, അജാനൂര്‍, കാറഡുക്ക, കാസറഗോഡ് (രണ്ട്) സ്വദേശികൾ, കുവൈത്തിൽ നിന്നെത്തിയ പടന്ന സ്വദേശി, സൗദിയിൽ നിന്നെത്തിയ വലിയപറമ്പ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
മംഗളൂരുവിൽ നിന്നെത്തിയ ചെങ്കള സ്വദേശി, മഞ്ചേശ്വരം ഉദുമയിലെ മൂന്ന് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ, കർണാടകയിലെ മറ്റിടങ്ങളിൽ നിന്നെത്തിയ ചെമ്മനാട്, കുമ്പള, മൊഗ്രാല്‍പുത്തൂര്‍ സ്വദേശികള്‍ ,ഹൈദരബാദില്‍ നിന്നെത്തിയ കാസര്‍കോട് നഗരസഭ സ്വദേശികൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ള 6317 പേരില്‍ 5535 വീടുകളിലും 388 പേര്‍ സ്ഥാപനങ്ങളിലുമാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. 559 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. സെന്‍റിനല്‍ സര്‍വെ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.