കാസര്‍കോട്: ജില്ലയില്‍ ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശത്തു നിന്നും വന്നവരാണ്. വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞ 174 പേര്‍ രോഗ മുക്തരായി.
പടന്ന(1), മടിക്കൈ(4), കാഞ്ഞങ്ങാട്(9), ചീമേനി(2), നീലേശ്വരം(15), കിനാനൂർ കരിന്തളം(1), ചെറുവത്തൂർ(4), തൃക്കരിപ്പൂർ(4), കള്ളാർ(1), അജാനൂർ(5), കാസർകോട്(6), പള്ളിക്കര(3), കാറഡുക്ക(2), ചെമ്മനാട്(24), വലിയപറമ്പ്(3), കുറ്റിക്കോൽ(1), വോർക്കടി(1), എൻമകജെ(1), പിലിക്കോട്(1) സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ കിനാനൂർ കരിന്തളം, മൊഗ്രാൽ(2), തൃക്കരിപ്പൂർ സ്വദേശികൾക്കും വിദേശത്തു നിന്നെത്തിയ വലിയ പറമ്പ്, വെസ്റ്റ് എളേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5108 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവേ അടക്കം നടത്തി 25 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 711 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 301പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.