ETV Bharat / state

കാസർകോട് ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി

പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കാസർകോട് ഉളിയത്തടുക്ക സ്വദേശി മദാനിക്കെതിരെയാണ് കാപ്പ ചുമത്തി കളക്ടർ ഉത്തരവ് ഇറക്കിയത്.

kasaragod collector  Kappa  കാസർകോട് പ്രദേശിക വാര്‍ത്ത  kasaragod local news  കാപ്പ ചുമത്തി  kasaragod collector  കാസര്‍കോട് കളക്‌ടര്‍
കാസർകോട് ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി
author img

By

Published : Nov 9, 2021, 10:39 AM IST

കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്ക സ്വദേശി സമദാനിക്കെതിരെ (28) കാപ്പ ചുമത്തി. മയക്കു മരുന്ന് വില്‍പ്പന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസർകോട്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ സമദാനിക്കെതിരെ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി കലക്ടർ ഉത്തരവ് ഇറക്കിയത്.

വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് സമദാനി കഴിഞ്ഞ ആറ് മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

also read: തൃക്കരിപ്പൂരിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവര്‍ന്നു

മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കെതിരെയും വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകുമെന്ന് കാസർകോട് ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.