ETV Bharat / state

അതിർത്തി കടക്കാതെ നിയമം പഠിക്കാം; കണ്ണൂർ സർവകലാശാലക്ക് കീഴില്‍ ആദ്യ ത്രിവത്സര ലോ കോളജ് - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത

കണ്ണൂർ സർവകലാശാലക്ക് കീഴിലെ ആദ്യ ത്രിവത്സര ലോ കോളജ് മഞ്ചേശ്വരം ഓഫ് കാമ്പസിൽ നവംബറിൽ ആരംഭിക്കും. സമ്പൂർണ നിയമപഠന കേന്ദ്രമെന്ന കാസർകോട് ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാർഥ്യമാകുന്നത്.

three year law college  first three year law college  kannur university  three year law college under kannur university  law college under kannur university is starting  latest educational news  latest news in kasargode  latest news today  അതിർത്തി കടക്കാതെ നിയമം പഠിക്കാം  ആദ്യ ത്രിവത്സര ലോ കോളജ്  കണ്ണൂർ സർവകലാശാലക്ക് കീഴില്‍  മഞ്ചേശ്വരം ഓഫ് ക്യാംപസിൽ  എൽഎൽബി കോഴ്‌സുകൾ  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അതിർത്തി കടക്കാതെ നിയമം പഠിക്കാം; കണ്ണൂർ സർവകലാശാലക്ക് കീഴില്‍ ആദ്യ ത്രിവത്സര ലോ കോളജ് യാഥാര്‍ത്ഥ്യമാകുന്നു
author img

By

Published : Oct 22, 2022, 6:27 PM IST

കാസർകോട്: കണ്ണൂർ സർവകലാശാലക്ക് കീഴിലെ ആദ്യ ത്രിവത്സര ലോ കോളജ് യാഥാർത്ഥ്യമാകുന്നു. മഞ്ചേശ്വരം ഓഫ് കാമ്പസിൽ നവംബറിൽ തന്നെ എൽഎൽബി കോഴ്‌സുകൾ തുടങ്ങുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 60 സീറ്റുകളിലാണ് പ്രവേശനം.

അതിർത്തി കടക്കാതെ നിയമം പഠിക്കാം; കണ്ണൂർ സർവകലാശാലക്ക് കീഴില്‍ ആദ്യ ത്രിവത്സര ലോ കോളജ് യാഥാര്‍ത്ഥ്യമാകുന്നു

എൽഎൽഎം കോഴ്‌സിനു പിന്നാലെയാണ് എൽഎൽബി കോഴ്‌സിനു കൂടി അനുമതിയായത്. അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളെയായിരുന്നു ജില്ലയിലെ നിയമവിദ്യാർഥികൾ ആശ്രയിച്ചിരുന്നത്. സമ്പൂർണ നിയമപഠന കേന്ദ്രമെന്ന ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാർഥ്യമാകുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്ക് ഏറെ സൗകര്യമാകും പുതിയ കോളജ്.

സി.എച്ച്‌. കുഞ്ഞമ്പു എം.എൽ.എ ആയിരിക്കെ 2009ലാണ് 10 ഏക്കർ സർവകലാശാലയ്ക്ക്‌ അനുവദിച്ചത്‌. സപ്‌തഭാഷാ പഠനകേന്ദ്രം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതിന് വേണ്ടി അതേ വർഷം തറക്കല്ലിട്ടെങ്കിലും നിർമാണം നടന്നില്ല.

പിന്നീട് പ്രൊഫ. ഖാദർ മാങ്ങാട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരിക്കെയാണ് 2016ൽ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടന്നില്ല. പിന്നീട് അഞ്ച് വർഷം സപ്‌തഭാഷാ പഠനകേന്ദ്രത്തിന് വേണ്ടി നിർമിച്ച കെട്ടിടം അനാഥാവസ്ഥയിലായിരുന്നു.

കഴിഞ്ഞ വർഷം എൽഎൽഎം കോഴ്‌സ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയതോടെ ആ കെട്ടിടം നിയമപഠനകേന്ദ്രത്തിനായി അനുവദിക്കുകയായിരുന്നു. എൽ.എൽ.ബി കോഴ്‌സിനായി ബാർ കൗൺസിൽ നിഷ്‌കർഷിക്കുന്ന സൗകര്യങ്ങൾ കാമ്പസിലൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ബാർ കൗൺസിൽ സംഘം പരിശോധന നടത്തി.

ഓഗസ്റ്റ്‌ മാസത്തോടെ കോഴ്‌സിന്‌ അനുമതി ലഭിച്ചു. കാമ്പസിൽ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ അഞ്ചുകോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്‌. ക്ലാസ് ആരംഭിക്കാനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.