ETV Bharat / state

മഞ്ചേശ്വരം ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി - മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയം

ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്

മഞ്ചേശ്വരം ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
author img

By

Published : Sep 20, 2019, 8:31 PM IST

കാസര്‍കോട്: മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 19 നാണ് മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണമുണ്ടായത്. കല്ലെറിഞ്ഞ് ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളി മതില്‍ക്കെട്ടിനകത്ത് കടന്ന അക്രമിയുടെ കൈയില്‍ വടിവാള്‍ ഉണ്ടായിരുന്നെന്നും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

മഞ്ചേശ്വരം ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Intro:(കഴിഞ്ഞ ദിവസം പള്ളിയുടെ വാർത്ത കൊടുത്തിരുന്നു.)

മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ ദേശീയ ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആഗസ്ത് 19 ന് പുലർച്ചെയാണ് ഹൊസബെട്ടുവിലെ ദേവാലയത്തിന് നേരെ കല്ലേറുണ്ടായത്. പള്ളിയിലെ സിസിടിവി ദ്യശ്യങ്ങളിൽ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു മാസമാകുമ്പോഴും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.Body:RConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.