ETV Bharat / state

'പ്രോത്സാഹനം പേരിൽ മാത്രം, രേഖകൾ ഉണ്ടായിട്ടും അനുമതിയില്ല'; കാഞ്ഞങ്ങാട്ട് വ്യവസായിയുടെ പ്രതിഷേധം - kanhangad corporation permission for industry

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനംവകുപ്പ് എന്നിവയുടെ അനുമതി വേണമെന്ന കാരണം പറഞ്ഞാണ് നഗരസഭ അനുമതി നിഷേധിക്കുന്നതെന്ന് സ്ഥാപനമുടമ ആരോപിക്കുന്നു.

കാഞ്ഞങ്ങാട് നഗരസഭക്കെതിരെ സ്ഥാപന ഉടമ  വ്യവസായ അനുമതി കാഞ്ഞങ്ങാട് നഗരസഭ  വുഡ്‌ലോക്ക് സിഎൻസി  kanhangad corporation permission for industry  complaint against kanhangad corporation
കാഞ്ഞങ്ങാട് നഗരസഭക്കെതിരെ ഉടമ
author img

By

Published : Mar 4, 2022, 7:14 AM IST

Updated : Mar 4, 2022, 11:24 AM IST

കാസര്‍കോട്: വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോഴും എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ വ്യവസായത്തിന് അനുമതി നിഷേധിക്കുന്നതായി പരാതി. രേഖകൾ എല്ലാം ഉണ്ടായിട്ടും കാഞ്ഞങ്ങാട് നഗരസഭ അധികൃതർ അനാവശ്യമായ കാരണം പറഞ്ഞ് വ്യവസായ സംരഭത്തിനുള്ള അനുമതി നിഷേധിക്കുന്നുവെന്ന പരാതിയുമായി വൈനിങ്ങാല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വുഡ്‌ലോക്ക് സി.എന്‍.സി എന്ന സ്ഥാപനത്തിന്‍റെ ഉടമ രംഗത്തെത്തി.

കാഞ്ഞങ്ങാട് നഗരസഭക്കെതിരെ സ്ഥാപന ഉടമ

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനംവകുപ്പ് എന്നിവയുടെ അനുമതി വേണമെന്ന കാരണം പറഞ്ഞാണ് നഗരസഭ അനുമതി നിഷേധിക്കുന്നതെന്ന് സ്ഥാപനമുടമ ടി.വി പ്രകാശന്‍ ആരോപിച്ചു. എന്നാല്‍ വനംവകുപ്പില്‍ അന്വേഷിച്ചപ്പോള്‍ 2021ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ഈ സ്ഥാപനത്തിനു വനംവകുപ്പിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് അറിയിച്ചത്.

അഞ്ചു കുതിരശക്തിക്കു മുകളിലുള്ള സി.എന്‍.സി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനത്തിനു മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി വേണ്ടതെന്നു ഹൊസ്‌ദുര്‍ഗ് താലൂക്ക് വ്യവസായ കേന്ദ്രം ഓഫിസില്‍ നിന്നും അറിയിച്ചു. സ്ഥാപനത്തില്‍ നിലവില്‍ നാല് കുതിരശക്തി ശേഷിയുള്ള സി.എന്‍.സി യന്ത്രമാണ് ഉപയോഗിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനാണ് അനുമതിക്ക് തടസം നില്‍ക്കുന്നതെന്നും പ്രകാശന്‍ ആരോപിക്കുന്നു.

അനുമതി നിഷേധിച്ചതിനു പുറമേ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന നോട്ടിസും നഗരസഭയില്‍ നിന്നു ലഭിച്ചു. സ്വകാര്യ ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ വായ്‌പയെടുത്താണ് താന്‍ ഈ സംരഭം തുടങ്ങിയതെന്നും കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത് കാരണം വായ്‌പ തിരിച്ചടക്കാനാവാതെ സ്ഥിതിയിലാണെന്നും ടി.വി പ്രകാശന്‍ പറയുന്നു.

Also Read: 65കാരൻ മദ്യലഹരിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Last Updated : Mar 4, 2022, 11:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.