ETV Bharat / state

കേരളശ്രീ പുരസ്‌കാരം തത്‌കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ‌ - കണ്ണൂർ പയ്യാമ്പലം പാർക്ക്

ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ശംഖുമുഖം, വേളി പാർക്കുകൾ നശിപ്പിച്ചതിലും പ്രതിഷേധം.

kanayi kunhiraman  kanayi  kanayi kunhiraman rejects keralasree award  keralasree award  keralasree  keralasree kanayi kunhiraman  കേരളശ്രീ പുരസ്‌കാരം  കേരളശ്രീ പുരസ്‌കാരം കേരള സർക്കാർ  കാനായി കുഞ്ഞിരാമൻ‌  കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി  ശംഖുമുഖം  ശംഖുമുഖം കാനായി കുഞ്ഞിരാമൻ  വേളി പാർക്കുകൾ  വേളി പാർക്ക്  ശിൽപി കാനായി കുഞ്ഞിരാമൻ‌  പത്മ പുരസ്‌‍കാരങ്ങൾ  കേരള പുരസ്‌‍കാരങ്ങൾ  കടകംപള്ളി  കടകംപള്ളി സുരേന്ദ്രൻ  കണ്ണൂർ പയ്യാമ്പലം പാർക്ക്  കണ്ണൂർ പയ്യാമ്പലം പാർക്ക് ശിൽപം
കേരളശ്രീ പുരസ്‌കാരം തൽക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ‌
author img

By

Published : Nov 1, 2022, 12:25 PM IST

Updated : Nov 1, 2022, 2:10 PM IST

കാസർകോട്: കേരള സർക്കാർ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം തത്‌കാലം സ്വീകരിക്കില്ലെന്ന് പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമൻ‌. പുരസ്‌കാരം വേണ്ടെന്ന് വയ്‌ക്കുന്നില്ലെന്നും എന്നാൽ, തത്‌കാലം അത് സ്വീകരിക്കുന്നില്ലെന്നും ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പത്മ പുരസ്‌‍കാരങ്ങ‍ളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന കേരള പുരസ്‌‍കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം.

കാനായി കുഞ്ഞിരാമൻ‌ ഇടിവി ഭാരതിനോട്

ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുക്കുന്നില്ല. കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ശംഖുമുഖം, വേളി പാർക്കുകൾ നശിപ്പിച്ചത്. ഇതൊക്കെ ആർക്ക് വേണ്ടിയാണ് ചെയ്‌തതെന്ന് തനിക്കറിയാമെന്നും പക്ഷേ, പറയുന്നില്ലെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു.

അവാർഡ് നല്ല കാര്യം തന്നെയാണ്. പക്ഷേ എന്‍റെ മനസിൽ ഇപ്പോൾ വരുന്നത് ശംഖുമുഖം പാർക്കാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് അവിടെയൊരു ഹെലികോപ്റ്റർ കൊണ്ടുവന്നു വച്ചു. ഞാൻ ചെയ്‌ത ആ മനോഹരമായ സ്ഥലം മുഴുവൻ വികൃതമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയാണ് അത് ചെയ്‌തത്. ഞാൻ ഇക്കാര്യം അദ്ദേഹത്തിന്‍റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. എല്ലാം ശരിയാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനിടയിൽ ഒരു അവാർഡ് തന്നാൽ എങ്ങനെയാണ് എനിക്ക് സ്വീകരിക്കാൻ പറ്റുക എന്നും കാനായി ചോദിച്ചു.

വേളിയിലെ അവസ്ഥയും സമാനമാണ്. വളരെയധികം കഷ്‌ടപ്പെട്ട് ചെയ്‌ത ഒന്നാണ് വേളി ടൂറിസ്റ്റ് വില്ലേജ്. അങ്ങനെ വളരെയധികം വരുമാനമുള്ള ടൂറിസ്റ്റ് സെന്‍ററായി അത് മാറി. പിന്നീട് അതും വികൃതമാക്കിക്കളഞ്ഞുവെന്നും കാനായി ആരോപിച്ചു.

കണ്ണൂർ പയ്യാമ്പലം പാർക്കിൽ താൻ നിർമിച്ച ശിൽപങ്ങൾ അവഗണിക്കപ്പെട്ടതിൽ കാനായി കുഞ്ഞിരാമൻ നേരത്തെ പ്രതിഷേധിച്ചിരുന്നു. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഈ അവാർഡ് ഞാൻ എങ്ങനെയാണ് സ്വീകരിക്കുക. എന്‍റെ പ്രശ്‌നങ്ങൾക്ക് അവാർഡ് ഒരു പരിഹാരമല്ലെന്നും കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.

Also read: പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി പുരസ്‌കാരം എം.ടിയ്ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ

Last Updated : Nov 1, 2022, 2:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.