അഞ്ച് വർഷക്കാലമായി പരാജയപ്പെട്ട സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മോദി ഭരണത്തിൽ സംതൃപ്‌തരായിട്ടുള്ളത് കോർപറേറ്റുകൾ മാത്രമാണെന്നും കാനം രാജേന്ദ്രൻ. രാജ്യത്തിന്‍റെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു. സൈനികർക്ക് പോലും സുരക്ഷാ ഉറപ്പാകുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് കേന്ദ്രത്തിലെന്നും കാനം ആരോപിച്ചു. ഉഭയകക്ഷി ചർച്ചകൾക്ക് പകരം എല്ലാവരെയും ശത്രുപക്ഷത്ത് നിർത്തുന്ന നടപടി ആണ് കേന്ദ്രം സ്വീകരിക്കുന്നത്. ചർച്ചകൾക്ക് പകരം ധാർഷ്ട്യത്തിന്‍റെ ഭാഷയിൽ സംസാരിച്ച് പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രളയ പുനർ നിർമാണത്തിന് കേന്ദ്രം കേരളത്തിന് എന്ത് സഹായമാണ് നൽകിയതെന്നും കാനം രാജേന്ദ്രൻ.
ബഡ്ജറ്റിൽ എൻഡിഎയുടെ പ്രകടന പത്രിക എന്ന വണ്ണം വാഗ്ദാനങ്ങൾ നൽകിയപ്പോൾ അതിൽ കേരളത്തെ അവഗണിച്ചു. ഒരു തരത്തിലുള്ള പ്രത്യേക പാക്കേജുകളും കേരളത്തിന് അനുവദിച്ചില്ലെന്നും കേരളത്തിനോടുള്ള അവഗണനക്കെതിരെ ജനകീയ വികാരം ഉയർത്തുമെന്നും കേരളത്തിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താതെ ബിജെപിക്കൊപ്പമുള്ള നിലപാടാണ് യുഡിഫ് സർക്കാർ പോലും സ്വീകരിക്കുന്നതെന്നും കാനം രാജോന്ദ്രൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ കേരളത്തിലെ സർവ്വേകൾക്കപ്പുറം എൽഡിഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും തങ്ങളുടെ കണക്കുകൾ ശരിയാണെന്ന് തെളിയിക്കുന്ന കണക്കുകൾ ആണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പുറത്തുവന്നതെന്നും ഇതുവരെ സ്ഥാനാർഥി നിർണയം സംബന്ധിച്ച സിപിഐ ചർച്ച നടത്തിയിട്ടിെല്ലന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിന്ന മുന്നണി എന്ന നിലയിൽ തെരഞ്ഞെടുപ്പിനെ പറ്റി യാതൊരു ഭയവുമില്ലെന്നും ശബരിമലയെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും സിപിഐയുടെയും സ്ഥാനാർഥി പ്രഖ്യാപനത്തിൽ സ്ത്രീകൾക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും കാനം കൂട്ടിച്ചേർത്തു.
Intro:Body:
5 വർഷക്കാലമായി പരാജയപ്പെട്ട സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
മോഡി ഭരണത്തിൽ സംതൃപ്‌തരായിട്ടുള്ളത് കോർപറേറ്റുകൾ മാത്രം
.
വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്രയാണ് മോദി നടത്തിയത്. രാജ്യത്തെ മതനിരപേക്ഷത ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്
. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ ഭീഷണിയിൽ ആണ്
. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു
. സൈനികർക്ക് പോലും സുരക്ഷാ ഉറപ്പാകുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് കേന്ദ്രത്തിലെന്ന് കാനം
ഉഭയകക്ഷി ചർച്ചകൾക്ക് പകരം എല്ലാവരെയും ശത്രുപക്ഷത് നിർത്തുന്ന നടപടി ആണ് കേന്ദ്രം സ്വീകരിക്കുന്നത്...
ചർച്ചകൾക്ക് പകരം പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്
. ധർഷ്ട്യത്തിന്റ ഭാഷയിൽ സംസാരിച്ചു പ്രശ്നങ്ങൾ സങ്കീര്ണമാക്കുന്നു
പ്രളയ പുനര്നിര്മാണത്തിന് കേന്ദ്രം എന്ത് സഹായമാണ് നൽകിയത്....
ബഡ്ജറ്റിൽ എൻ ഡി എ യുടെ പ്രകടന പത്രിക എന്ന വണ്ണം വാഗ്ദാനങ്ങൾ നൽകിയപ്പോൾ അതിൽ കേരളത്തെ അവഗണിച്ചു.. പ്രത്യേക പാക്കേജ് പോലും അനുവദിച്ചില്ല...കേരളത്തിനോടുള്ള അവഗണക്കെതിരെ ജനകീയ വികാരം ഉയർത്തും...
കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തതെ ബിജെപിക്കൊപ്പമുള്ള നിലപാടാണ് udf സ്വീകരിക്കുന്നത്..
കേരളത്തിൽ സർവ്വെകൾക്ക് അപ്പുറം ldf വ്യക്തമായ ഭൂരിപക്ഷം നേടും...
തങ്ങളുടെ കണക്കുകൾ ആണ് ശരി എന്ന് തെളിയിക്കുന്ന കണക്കുകൾ ആണ് ഉപ തിരഞ്ഞെടുപ്പ് ഫലം. സ്ഥാനാർഥി നിർണയം സംബന്ധിച്ച സിപിഐ ചർച്ച നടത്തിയിട്ടില്ല
സീറ്റുകൾ സംബന്ധിച്ച മാറ്റങ്ങൾ ldf ആലോചിട്ടില്ല....
[ശബരിമല
ജനങ്ങൾക്കൊപ്പ നിന്ന മുന്നണി എന്ന നിലയിൽ യാതൊരു ഭയവുമില്ല
ശബരിമലയെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്
. Ldf ന്റെയും സിപിഐ യുടെയും സ്ഥാനാർഥി പ്രഖ്യാപനത്തിൽ സ്ത്രീകൾക്ക് പ്രാതിനിത്യമുണ്ടാകും. പുതിയ ഘടക കക്ഷികൾക്ക് സീറ്റ് നൽകുന്നത് സംബന്ധിച് നിലവിൽ ചർച്ചകൾ. നടന്നിട്ടില്ല... ജാഥയ്ക്ക് ശേഷം ചർച്ചകൾ നടക്കും
Conclusion: