മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇനി മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥികളായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് തിരുമാനം എടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി
മുമ്പ് രണ്ട് തവണ ബിജെപിക്കായി മഞ്ചേശ്വരത്ത് നിന്ന് ജനവിധി തേടിയ നേതാവായിരുന്നു സുരേന്ദ്രന്‍. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ കൃത്രമം ഉണ്ടെന്ന് കാണിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ച കേസ് പരിഗണനക്ക് ഇരിക്കവെയാണ് അബ്ദുള്‍ റസാഖ് മരണപ്പെടുന്നത്. തുടര്‍ന്നും കേസുമായി മുന്നോട് പോകുമെന്ന നിലപാടാണ് സുരേന്ദ്രന്‍ സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സുരേന്ദ്രനെ മത്സരിഡപ്പിക്കാനിരിക്കവെ ആണ് പുതിയ നിലപാടുമായി സുരേന്ദ്രന്‍ രംഗത്ത് വന്നത്.
മഞ്ചേശ്വരം സ്വദേശികള്‍ക്ക് തന്നെ മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. കേസ് പിന്‍വലിക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥലത്ത് ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനാണ് സാധ്യത.