ETV Bharat / state

K Surendran Against CPM കേരളത്തിൽ സിപിഎം ഹമാസ്‌ അനുകൂല പ്രകടനം നടത്തുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ - ബിജെപിസംസ്ഥാനഅധ്യക്ഷൻ കെ സുരേന്ദ്രൻസിപിഎമ്മിനെതിരെ

K Surendran About israel Palestine conflict : ഇസ്രയേല്‍-പലസ്‌തീന്‍ പ്രശ്‌നത്തെ സംസ്ഥാനത്ത് വര്‍ഗീയ വേര്‍തിരിവിനായി സിപിഎം ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രന്‍

k surendran about cpm attitude of hamas  K Surendran About Hamas Palestine  k surendran new byte against cpm  k surendran against cpm  കേരളത്തിൽ ഹമാസ്‌ അനുകൂല മനോഭാവമുണ്ടാക്കാൻ സിപിഎം  കെ സുരേന്ദ്രൻ സിപിഎമ്മിനെതിരെ പ്രസ്‌താവന നടത്തി  ഹമാസ്‌ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കെ സുരേന്ദ്രൻ  കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ  ബിജെപിസംസ്ഥാനഅധ്യക്ഷൻ കെ സുരേന്ദ്രൻസിപിഎമ്മിനെതിരെ  K Surendran About CPM
K Surendran About CPM
author img

By ETV Bharat Kerala Team

Published : Oct 15, 2023, 5:10 PM IST

കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

കാസർകോട് : ഇസ്രയേൽ - പലസ്‌തീൻ പ്രശ്‌നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നുവെന്നും ഇതിന് സിപിഎം നേതൃത്വം നൽകുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran Against CPM). സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇത്‌ എന്തു തരത്തിലുള്ള സന്ദേശമാണ്‌ സിപിഎം കേരളത്തിലെ ജനങ്ങൾക്ക് നൽകുന്നത്‌. പിഎഫ്‌ഐ പോലെയുള്ള സംഘടനകൾ നിരോധിച്ചിട്ടും കേരളത്തിൽ ഹമാസ്‌ അനുകൂല പ്രകടനം സംസ്ഥാനത്ത്‌ ഭരണാധികാരികൾ തന്നെ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ അപകടകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വളരെ അപകടകരമായ നീക്കമാണ് സിപിഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിത്. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം.

വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. ക്രെഡിറ്റ്‌ എടുക്കാൻ രണ്ട് മുന്നണികൾക്കും അവകാശമില്ല. പദ്ധതി യാഥാർഥ്യമായത് നരേന്ദ്ര മോദി സർക്കാരിന്‍റെ ഇച്ഛാശക്തിയാണ്. ഇപ്പോഴും അവിടെ നിർമാണം പൂർത്തിയായിട്ടില്ല. ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എൻഡിഎയിൽ പ്രശ്‌നങ്ങളില്ല. കൊച്ചിയിൽ നാളെ എൻഡിഎ ഘടക കക്ഷി യോഗം ചേരും. നാളത്തെ ഘടക കക്ഷി യോഗത്തിൽ സീറ്റ് ചർച്ചയിൽ ധാരണയാകും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.