കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ കസ്‌റ്റഡി അപേക്ഷയിൻ മേൽ എംഎൽഎയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് നിർദേശം. അതേ സമയം എം എൽഎ ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നില നിൽകില്ലെന്ന ഖമറുദ്ദീന്‍റെ അഭിഭാഷകൻ വാദിച്ചു.ഖമറുദ്ദീനെതിരെ ചുമത്തിയ ഐപിസി 406, 409 വകുപ്പുകൾ നില നിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
പരാതിക്കാർ പോലും ഉന്നയിക്കാത്ത ക്രിമിനൽ കുറ്റം ചുമത്തിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. ബിസിനസ് ആവശ്യത്തിനായി സ്വീകരിച്ച നിക്ഷേപമായതിനാൽ ക്രിമിനൽ കേസായി പരിഗണിക്കരുതെന്നതും കടുത്ത പ്രമേഹ രോഗിയായതിനാൽ ആരോഗ്യ സ്ഥിതി പരിഗണിക്കണം എന്നും അഭിഭാഷകൻ സി.കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി.
406, 409 വകുപ്പുകൾ പബ്ലിക് സെർവെന്‍റ് എന്നാണ് പറയുന്നത്. ജനപ്രതിനിധി ആ ഗണത്തിൽ പെടില്ലെന്നും സർക്കാർ നിയമിക്കുന്ന ജീവനക്കാരെയാണ് അങ്ങനെ പരിഗണിക്കാവൂ എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.അതേ സമയം 13 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട് എന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.