കാസർകോട്: ഉദുമ പള്ളത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കാണാൻ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ സ്വദേശികളായ ജംഷീര്‍ (23), മുഹമ്മദ് ഷിബിൽ (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ ഇവര്‍ സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിക്കുകയായിരുന്നു.
![bike accident in kasargod](https://etvbharatimages.akamaized.net/etvbharat/prod-images/ksd-kl-accidentdeathphotos-7210525_20032022095457_2003f_1647750297_144.jpg)
ഉടൻ തന്നെ ഇരുവരേയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സമയത്ത് മഴയുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
![bike accident in kasargod](https://etvbharatimages.akamaized.net/etvbharat/prod-images/ksd-kl-accidentdeathphotos-7210525_20032022095457_2003f_1647750297_492.jpg)
Also read: കാളികാവ് ഗാലറി അപകടം; സംഘാടകർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ്