കാസർകോട്: ഐ എൻ എൽ നേതാവിൽ നിന്നും രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപയിലധികം വരുന്ന ഇന്ത്യൻ കറൻസിയും നാല് ലക്ഷം രൂപയിലധികം വരുന്ന വിദേശ കറൻസിയും പൊലീസ് പിടികൂടി. ഐ എൻ എൽ (Indian national league) കാസർകോട് ജില്ല വൈസ് പ്രസിഡന്‍റ് മുസ്ത്വഫ തോരവളപ്പിലിൽ നിന്നുമാണ് പൊലീസ് പണം പിടിച്ചെടുത്തത്.(INL leader arrested with black money worth Rs 20 lakh and foreign currency worth Rs 4 lakh) .
ഇയാളെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തു. മുസ്ത്വഫ തോരവളപ്പിൽ രേഖകളില്ലാതെ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനനയിൽ കാസർകോട് മല്ലികാർജുന ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപം വച്ച് കാറിൽ നിന്നാണ് പണം കണ്ടെടുത്തത്.
Also read: എടവണ്ണപ്പാറയില്‍ പിടിച്ചത് 85 ലക്ഷം രൂപയുടെ കുഴല്‍പ്പണം
കാറിനകത്തെ ബാഗിലാണ് ഇയാൾ പണം സൂക്ഷിച്ചിരുന്നത്. പണത്തിന്‍റെ രേഖകൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് നേതാവിനെയും ഒപ്പം പണവും കാറും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിയിലായ ഐ എൻ എൽ നേതാവിനെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
Also read : വാഷിങ് മെഷീനില്‍ നോട്ടുകെട്ടുകളും മൊബൈല്‍ഫോണുകളും; പിടികൂടി പൊലീസ്, രേഖയുണ്ടെന്ന് ഉടമ