ETV Bharat / state

"ജഡ്‌ജിയാണ് വിളിക്കുന്നത്": ഒരു രാത്രി പൊലീസിനെ വട്ടം കറക്കിയ 'ആൾമാറാട്ട വീരൻ' പിടിയില്‍ - ജഡ്‌ജി ചമഞ്ഞ് ആൾമാറാട്ടം

Impersonation fraud arrest: ജഡ്‌ജി ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയ കേസിൽ തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്ത് പിടിയിൽ. ഒരു രാത്രി ഹോട്ടലിൽ തങ്ങിയത് പൊലീസ് സുരക്ഷയില്‍.

ആൾമാറാട്ടം  Impersonation fraud  ജഡ്‌ജി ചമഞ്ഞ് ആൾമാറാട്ടം  Kanhangad crime
Youth arrested for impersonation fraud at Kanhangad
author img

By ETV Bharat Kerala Team

Published : Jan 9, 2024, 2:19 PM IST

കാസർകോട്: ജഡ്‌ജി ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി ഒരു രാത്രി മുഴുവൻ പൊലീസിനെ വട്ടം കറക്കിയ പ്രതി പൊലീസ് പിടിയിൽ (Impersonation fraud at Kanhangad). കാസർകോട് കാഞ്ഞങ്ങാടാണ് സിനിമ കഥയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്. സംഭവത്തിൽ തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്.

പത്തനംതിട്ട ജഡ്‌ജി ആണെന്നും വാഹനം തകരാറിലായെന്നും പറഞ്ഞ് ഇയാൾ നീലേശ്വരം പൊലീസിനെ ഫോണില്‍ വിളിക്കുകയായിരുന്നു. വിവരം ലഭിച്ച നീലേശ്വരം പൊലീസ് കാഞ്ഞങ്ങാട് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ പൊലീസ് വാഹനത്തില്‍ ഹോട്ടലിൽ എത്തിച്ചു.

ഭീഷണിയുള്ള ജഡ്‌ജിയാണെന്നു സൂചിപ്പിച്ചതിനെ തുടർന്ന് ഹോട്ടലില്‍ ഇയാൾക്ക് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. എന്നാൽ ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് ഐ ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.

തുടർന്ന് ഇയാളുടെ ബാഗും പരിശോധിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത് സബ് കലക്‌ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്ന് മനസിലാവുന്നത്. ഹോട്ടലിലും ഇയാൾ പണം നൽകിയിരുന്നില്ല. ഇയാള്‍ക്കെതിരെ നിരവധി ആള്‍മാറാട്ട കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഭൂമി കച്ചവടത്തിന്‍റെ മറവില്‍ തട്ടിപ്പ്: ഇടുക്കി മറയൂരിൽ ഭൂമി കച്ചവടത്തിന്‍റെ മറവില്‍ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. ഒന്നരകോടി രൂപക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപയടങ്ങിയ ബാഗാണ് പ്രത്കൾ കവർന്നത്. ആനച്ചാൽ മന്നാക്കുടി സ്വദേശികളായ ശിഹാബ്, ഷിബു എന്നിവരാണ് പ്രതികൾ.

മൂന്നാർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. വ്യവസായിയായ കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ബാഹുലേയനാണ് തട്ടിപ്പിനിരയായത്. ഷിഹാബായിരുന്നു ഇടനിലക്കാരൻ. സ്ഥലത്തിന് അഡ്വാൻസ് തുക നൽകാൻ മനുവിനെ പള്ളിവാസലിലുള്ള മുസ്ലിം പള്ളിക്ക് സമിപം ശിഹാബ് വിളിച്ചു വരുത്തുകയായിരുന്നു.

നടക്കുന്നതിനിടെ ഷിഹാബും ഷിബുവും ചേർന്ന് മനുവിന്‍റെ കയ്യിൽ നിന്ന് എട്ട് ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മനു മൂന്നാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദുമൽപേട്ടയിലെ ബസ് സ്‌റ്റാൻഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

മൂന്നാർ എസ്ഐ അജേഷ് കെ ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ തട്ടിയെടുത്ത പണത്തിൽ നിന്നും കുറച്ച് ചെലവഴിച്ചിരുന്നു. വീട് പരിശോധിച്ചപ്പോൾ ബാക്കി പണം പൊലീസ് കണ്ടെടുക്കുന്നത്.

Also read: സൈനിക ഡോക്‌ടര്‍.. പിഎംഒ ഉദ്യോഗസ്ഥന്‍ അങ്ങനെ നിരവധി വേഷങ്ങള്‍; ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ചു, പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.