കാസർകോട്: കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉഷയെ (40) ഭർത്താവ് അശോകനാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ച് പൊലീസ് പിടികൂടി. ഇയാൾക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ബേഡകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
Also Read: നായരമ്പലത്ത് തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു