ETV Bharat / state

കാസർകോട് തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം - kasargod

അതിതീവ്ര മഴക്ക് സാധ്യത. കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഒരു ദിവസം കൂടി നീട്ടി.

തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം
author img

By

Published : Jul 21, 2019, 11:37 AM IST

Updated : Jul 21, 2019, 1:37 PM IST

കാസര്‍കോട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തികള്‍ കടന്നും തിരയടിച്ചു കയറുന്നത് തീരദേശവാസികളെ ആശങ്കയിലാക്കി. ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഉള്ളതിനാല്‍ മലയോരമേഖലയിലും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഒരു ദിവസം കൂടി നീട്ടി. കാലവര്‍ഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് കാസര്‍കോട്ട് തുടര്‍ച്ചയായി മഴ ലഭിക്കുന്നത്. നിര്‍ത്താതെ പെയ്ത മഴയില്‍ മിക്കയിടങ്ങളും വെള്ളത്തിനടിലായി. നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാസർകോട് തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം

മൂസോടി, കസബ, ചേരങ്കൈ, അജാനൂര്‍, ചിത്താരി, തൈക്കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ കരകയറിത്തുടങ്ങി. കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ മണല്‍ ചാക്കുകള്‍ വച്ച് തിട്ട നിര്‍മ്മിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച തുള്ളിതോരാതെ മഴപെയ്തെങ്കിലും അതിതീവ്ര മഴ പ്രവചിച്ച ശനിയാഴ്ച കാസര്‍കോട്ട് ഇടവിട്ട് മഴപെയ്തത് ആശ്വാസമായി. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിപ്പോയിട്ടില്ല. പുഴകള്‍ മിക്കതും കരകവിഞ്ഞ നിലയിലാണ്.

Intro:
കാലവര്‍ഷം ശക്തിപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ തീരദേശ മേഖലയില്‍ കടലാക്രമണവും രൂക്ഷമായി. കടല്‍ഭിത്തികള്‍ കടന്നും തിരയടിച്ചു കയറ്റുന്നത് തീരദേശവാസികളെ ആശങ്കയിലാക്കി. ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഉള്ളതിനാല്‍ മലയോരമേഖലയിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതി തീവ്രമഴ ലഭിക്കുമെന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഒരു ദിവസം കൂടി നീട്ടി.

Body:
ഹോള്‍ഡ്
കാലവര്‍ഷമാരംഭിച്ച ശേഷം ഇതാദ്യമാണ് കാസര്‍കോട്ട് തുടര്‍ച്ചയായ മഴ ലഭിക്കുന്നത്. നിര്‍്ത്താതെ പെയ്ത മഴയില്‍ മിക്കയിടങ്ങളും വെള്ളത്തിലായി. നിലവില്‍ ആളപായങ്ങള്‍ റി്പോര്‍ട്ട് ചെയ്തില്ലെങ്കിലും ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ തീരമേഖലയിലെ ജനങ്ങള്‍ ദുരിതത്തിലാണ്.. ഇവിടങ്ങളില്‍ കടലേറ്റം രൂക്ഷമാണ്. മൂസോടി, കസബ, ചേരങ്കൈ, അജാനൂര്‍, ചിത്താരി, തൈക്കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ കരകയറിത്തുടങ്ങി.

ഹോള്‍ഡ്- തിരമാല അടിക്കുന്നത്

പലിടങ്ങളിലും കടല്‍ഭിത്തി കടന്നും തിരയിടിക്കുന്നുണ്ട്. കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ മണല്‍ ചാക്കുകള്‍ ഉയര്‍ത്തിയ നിലയിലാണ്.
ബൈറ്റ്- ഇബ്രാഹിം, പ്രദേശവാസി

വെള്ളിയാഴ്ച തുള്ളിതോരാതെ മഴപെയ്തെങ്കിലും അതി തീവ്ര മഴ പ്രവചിച്ച ശനിയാഴ്ച കാസര്‍കോട്ട് ഇടവിട്ട് മഴപെയ്തത് ആശ്വാസമായി. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിപ്പോയിട്ടില്ല. പുഴകള്‍ മിക്കതും കരകവിഞ്ഞ നിലയിലാണ്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര മേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം തുടര്‍ച്ചയായ മഴ ലഭിക്കുമെന്നതിനാല്‍ കാസര്‍കോട് റെഡ് അലര്‍ട്ട് ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Jul 21, 2019, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.