കാസർകോട് : കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ ( ചൊവ്വാഴ്ച - 5 - 07 -2022) കാസർകോട് ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവ ഉൾപ്പടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.
Also Read: കാസർകോട് കനത്ത മഴ തുടരുന്നു, കരകവിഞ്ഞ് വഴിമാറിയൊഴുകി ചിത്താരിപ്പുഴ ; ആശങ്ക
ജില്ലയിൽ അടുത്ത രണ്ട് ദിവസം കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചത്. എന്നാൽ കോളജുകൾക്ക് അവധി ബാധകമല്ല.