എല്ലായിടത്തും നിന്നും മാറ്റി നിർത്തപ്പെടുന്നതിൽനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കാല്‍പ്പന്തുകളിയുടെ ലോകത്തുമെത്തി. കായിക മത്സരങ്ങള്‍ തങ്ങള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ച് അവരും മൈതാനത്ത് പന്തുതട്ടി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മേളയിലാണ് മറ്റു താരങ്ങള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും മൈതാനതത്തിറങ്ങിയത്.
സംസ്ഥാന ഫുട്‌ബോള്‍ മേളയില്‍ മാറ്റുരച്ച കക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വനിതാ താരങ്ങള്‍ക്കും കുമ്പള അക്കാദമിയിലെ പുരുഷ താരങ്ങള്‍ക്കുമൊപ്പം ഇടകലര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും കളിച്ചപ്പോള്‍ ഗാലറിയില്‍ നിന്നും കളിയാവേശം ഉയര്‍ന്നു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയുംപ്രസ് ക്ലബിന്‍റെയുംഹെല്‍ത്ത് ലൈന്‍ സുരക്ഷാ പ്രൊജക്ടിന്‍റെയുംസംയുക്താഭിമുഖ്യത്തിലാണ്ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ സംഘടിപ്പിച്ചത്.