ETV Bharat / state

കാസര്‍കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; അഗ്നിരക്ഷാ സേനയെ ആദരിച്ച് ജില്ലാ ഭരണകൂടം

വലിയ തോതില്‍ വാതക ചോര്‍ച്ചയുണ്ടായപ്പോഴും സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ ജില്ലാ കലക്ടറും പൊലീസ് മേധാവിയും നേരിട്ടെത്തി ആദരിച്ചു

author img

By

Published : Oct 18, 2019, 3:39 PM IST

Updated : Oct 18, 2019, 5:06 PM IST

കാസര്‍കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; അഗ്നിരക്ഷാ സേനയെ ജില്ലാ ഭരണകൂടം ആദരിച്ചു

കാസര്‍കോട്: കഴിഞ്ഞ ദിവസം ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായ സംഭവത്തില്‍, അഗ്നിരക്ഷാ സേനനുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. വലിയ തോതില്‍ വാതക ചോര്‍ച്ചയുണ്ടായപ്പോഴും സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ കലക്ടറും പൊലീസ് മേധാവിയും നേരിട്ടെത്തിയാണ് സേനാംഗങ്ങളെ അനുമോദിച്ചത്.

കാസര്‍കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; അഗ്നിരക്ഷാ സേനയെ ആദരിച്ച് ജില്ലാ ഭരണകൂടം

ടാങ്കറില്‍ നിന്നുണ്ടായ വാതകച്ചോര്‍ച്ച മരത്തിന്‍റെ കോര്‍ക്ക് ഉപയോഗിച്ച് വേഗത്തില്‍ അടക്കാനായതുമൂലമാണ് അപകടം ഒഴിവായത്. വിലമതിക്കാനാവാത്ത സേവനമാണ് അഗ്നിസുരക്ഷാ സേയനുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജില്ലാ കലക്ടറും പൊലീസ് മേധാവിയും പറഞ്ഞു. സഹജീവികളുടെ ജീവന്‍ രക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് തങ്ങള്‍ നിറവേറ്റിയതെന്ന് ഫയര്‍മാന്‍ ഇ. പ്രസീത് വ്യക്തമാക്കി. പുലര്‍ച്ചെ ടാങ്കര്‍ മറിഞ്ഞത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ അവസാനം വരെ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള ഫയര്‍‌സ്റ്റേഷനുകളിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Intro:
ഗ്യാസ് ടാങ്കര്‍ അപകടസ്ഥലത്ത് സമയോചിത ഇടപെടല്‍ നടത്തിയ അഗ്നിരക്ഷാ സേനക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ജില്ലാ കലക്ടറും പോലീസ് മേധാവിയും നേരിട്ടെത്തിയാണ് സേനാംഗങ്ങള്‍ക്ക് പൂച്ചെണ്ട് നല്‍കി അനുമോദിച്ചത്.
Body:
ടാങ്കറില്‍ നിന്നുണ്ടായ വാതകച്ചോര്‍ച്ച മരത്തിന്റെ കോര്‍ക്ക് ഉപയോഗിച്ച് വേഗത്തില്‍ അടക്കാനായതാണ് വലിയ ദുരന്ത മുഖത്ത് നിന്നും നാടിനെ കരകയറ്റിയത്. വലിയ വാതകചോര്‍ച്ചയുണ്ടാകുമ്പോഴും സ്വന്തം ജീവന്‍ പണയപ്പെടുത്തിയായിരുന്നു അഗ്നിരക്ഷാ സേനാംഗങ്ങളുടെ പ്രവര്‍ത്തനം. നാടിന് രക്ഷകരായവരെ അപ്രതീക്ഷിതമായെത്തിയാണ് ജില്ലാ കലക്ടറും പോലീസ് മേധാവിയും അനുമോദിച്ചത്.
ഹോള്‍ഡ്-പൂച്ചെണ്ട് കൈമാറുന്ന വിഷ്വല്‍
സിലിണ്ടറില്‍ നിന്നുള്ള വാതകച്ചോര്‍ച്ച അടക്കാന്‍ മുന്നില്‍ നിന്ന ഫയര്‍മാന്‍ ഡ്രൈവര്‍ ഇ.പ്രസീത് സേനാംഗങ്ങള്‍ക്കായി പൂച്ചെണ്ട് ഏറ്റുവാങ്ങി.
വിലമതിക്കാനാവാത്ത സേവനമാണ് ഫയര്‍ഫോഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജില്ലാ കലക്ടറും പോലീസ് മേധാവിയും പറഞ്ഞു.
ബൈറ്റ്-ഡോ.ഡി.സജിത് ബാബു, ജില്ലാ കലക്ടര്‍
ജെയിംസ് ജോസഫ്, ജില്ലാ പോലീസ് മേധാവി
സഹജീവികളുടെ ജീവന്‍ രക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു,

ബൈറ്റ്- ഇ.പ്രസീത്, ഫയര്‍മാന്‍

പുലര്‍ച്ചെ ടാങ്കര്‍ അപകടം നടന്നത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ അവസാനസമയം വരെ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള ഫയര്‍‌സ്റ്റേഷനുകളിലെ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

Conclusion:
ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Oct 18, 2019, 5:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.