ETV Bharat / state

'സ്വര്‍ഗത്തിലെ കനി' കാസര്‍കോട് വിളയിച്ച് ബിജു - gac fruit farming at Kasaragod

തായ്‌ലാന്റ്, ഓസ്‌ട്രേലിയ, വിയറ്റ്‌നാം എന്നിവടങ്ങളില്‍ തഴച്ചുവളരുന്ന പഴമാണ് ഗാഗ്. എന്നാൽ കേരളത്തിൽ അപൂർവമായാണ് വളരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന് സോഷ്യല്‍ മീഡിയയിലൂടെയാണ് ഗാഗ് ഫ്രൂട്ട് കൃഷിയെ കുറിച്ച് വിവരം ലഭിച്ചത്. പിന്നീട് നാട്ടിലെത്തിച്ച് കൃഷി ചെയ്തു.

സ്വര്‍ഗത്തിലെ കനി  ഗാഗ് ഫ്രൂട്ട്  കാസര്‍കോട് ഗാഗ് ഫ്രൂട്ട് വിളയിച്ചു  gac fruit  gac fruit farming at Kasaragod  Gac fruit Farmer Biju Kasaragod
'സ്വര്‍ഗത്തിലെ കനി' കാസര്‍കോട് വിളയിച്ച് ബിജു
author img

By

Published : Jan 19, 2022, 1:45 PM IST

കാസര്‍കോട്: 'സ്വര്‍ഗത്തിലെ കനി'യെന്നറിയപ്പെടുന്ന 'ഗാഗ് ഫ്രൂട്ട്' വിളയിച്ച് നീലേശ്വരത്തെ ബിജു. നാലു മാസത്തെ പരിചരണത്തിനൊടുവിലാണ് ഗാഗ് വള്ളിയിൽ പൂവിട്ടതും കായ ഉണ്ടായതും. കാസർകോട് ആദ്യമായാണ് ഗാഗ് ഫ്രൂട്ട് വിളയുന്നത്. രുചിയും ഔഷധ ഗുണങ്ങളുമുള്ള ഗാഗ് കൃഷിക്ക് കാസര്‍കോട്ടെ മണ്ണും കാലവസ്ഥയും ഏറെ അനുയോജ്യമാണെന്നാണ്ബിജുവിന്റെ കണ്ടെത്തല്‍.

'സ്വര്‍ഗത്തിലെ കനി' കാസര്‍കോട് വിളയിച്ച് ബിജു

തായ്‌ലാന്റ്, ഓസ്‌ട്രേലിയ, വിയറ്റ്‌നാം എന്നിവടങ്ങളില്‍ തഴച്ചുവളരുന്ന പഴമാണ് ഗാഗ്. എന്നാൽ കേരളത്തിൽ അപൂർവമായാണ് വളരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന് സോഷ്യല്‍ മീഡിയയിലൂടെയാണ് ഗാഗ് ഫ്രൂട്ട് കൃഷിയെ കുറിച്ച് വിവരം ലഭിച്ചത്. അങ്ങനെ അങ്കമാലി സ്വദേശിയായ ജോജോ എന്ന കര്‍ഷകനില്‍ നിന്നും വിത്ത് കൊണ്ടുവരികയായിരുന്നു.

Also Read: 60 kg goan mandoli banana: 'ഇമ്മിണി ബെല്ല്യ നേന്ത്രക്കുല' വിളയിച്ച് താരമായി അധ്യാപകൻ

വെള്ളവും പച്ചച്ചാണകവും മാത്രമാണ് വളമായി നല്‍കിയത്. ഒരു മാസമെടുത്തു മുളയ്ക്കാൻ. മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമായി ആൺ വിഭാഗത്തിലെ തൈയ്യും പെൺ തൈയ്യും വേറെ വേറെ വളർത്തിടുത്ത് കൃത്രിമ പരാഗണം നടത്തിയിരുന്നതായി ബിജു പറയുന്നു. ഒരുചെടിയില്‍നിന്ന് വര്‍ഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകത ഗാഗ് ഫ്രൂട്ടിനുണ്ട്.

ഒരേസമയം പച്ചക്കറിയായും പഴമായും ഈ ഫലത്തെ ഉപയോഗിച്ചുവരുന്നുണ്ട്. പച്ചയാണെങ്കിൽ തോരൻ വെക്കാനും ഉത്തമമാണ്. പഴം മുറിച്ചാല്‍ കടും ചുവപ്പ് നിറത്തിലാണ് അകവശത്തെ ചുളകള്‍ കാണുക. ജ്യൂസായും സൂപ്പാക്കിയും ഉപയോഗിക്കാം. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹത്തിനും ഏറെ ഫലപ്രദമായ ഔഷധമാണ്.

വില 1000 മുതല്‍ 1500 വരെ

1000 മുതല്‍ 1500 വരെയാണ് വിപണിയില്‍ ഈ ഫ്രൂട്ടിന് വില ലഭിക്കുന്നത്. നേരത്തെ മുന്തിരികൃഷി ചെയ്ത പരിചയമാണ് ഗാഗ് കൃഷിയിറക്കാന്‍ ബിജുവിന് പ്രേരകമായത്. പൂവാലം കൈയിലെ തന്റെ വീടിന്റെ മുറ്റത്ത് ഗാഗ് ഫ്രൂട്ട് കൂടുതൽ വെച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.