ETV Bharat / state

കാസർകോട് ഇന്ന് നാല് പേർക്ക് കൊവിഡ്, ചികിത്സയിലുള്ള ഒരാൾക്ക് രോഗം ഭേദമായി - kasargod corona

പള്ളിക്കര, ഉദുമ, മൊഗ്രാൽ, മധൂർ സ്വദേശികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേർ ദുബായിൽ നിന്നും വന്നവരും മറ്റ് രണ്ടു പേർക്ക് സമ്പർക്കം വഴിയുമാണ് രോഗബാധ

കാസർകോട് കൊവിഡ്  കൊറോണ കാസർകോട്  കേരളം കൊറോണ പുതിയ വാർത്ത  കാസർകോട് ഇന്ന് നാല് പേർക്ക് കൊവിഡ്  Four new covid cases from Kasargod  kasargod corona  kerala corona news latest
covid
author img

By

Published : Apr 7, 2020, 9:51 PM IST

കാസർകോട്: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്ക് വക വക്കുന്നുണ്ടെങ്കിലും ചിലർക്ക് രോഗം ഭേദമാകുന്നുവെന്ന വാർത്തകൾ ആശ്വാസമാകുകയാണ്. ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ ഒരാൾ വൈറസ് മുക്തി നേടിയിട്ടുണ്ട്. പള്ളിക്കര, ഉദുമ, മൊഗ്രാൽ, മധൂർ സ്വദേശികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേർ ദുബായിൽ നിന്നും വന്നവരാണ്. മറ്റ് രണ്ടു പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. രോഗം ഭേദമായി അഞ്ച് പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. അതേ സമയം 151 പേർ ജില്ലയിൽ ചികിത്സയിൽ തുടരുന്നുണ്ട്.

ജില്ലയിൽ പുതുതായി 14 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രോഗം സംശയിക്കുന്നവരടക്കം 231 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കുറച്ചുപേരെ നഗരത്തിലെ ലോഡ്‌ജുകളിലും നിരീക്ഷണത്തിലാക്കി. ആകെ 11087 പേരാണ് കാസർകോട് നീരീക്ഷണത്തിൽ ഉള്ളത്. കൂടാതെ, ജില്ലയിൽ നിന്നും 1777 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ തുടർസാമ്പിളുകൾ അടക്കം 624 സാമ്പിളുകളുടെ ഫലം ഇനിയും വരാനുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.